Thursday February 23, 2017
Latest Updates

ഡബ്ലിനില്‍ മൂന്നാം നിലയിലെ ജനാലയില്‍ കൂടി തെറിച്ച് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ഡബ്ലിനില്‍ മൂന്നാം നിലയിലെ ജനാലയില്‍ കൂടി തെറിച്ച് വീണ്  പിഞ്ചുകുഞ്ഞ് മരിച്ചു

ഡബ്ലിന്‍ : ഫിംഗ്ലസിലെ അപ്പാര്‍ട്ടുമെന്റിന്റെ ജനാലയില്‍ കൂടി പുറത്തേക്ക് വീണ് പിഞ്ചുകുഞ്ഞു മരിക്കാന്‍ ഇടയായ സംഭവത്തെക്കുറിച്ച് സംഭവത്തെ കുറിച്ച് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

രാവിലെ 9.30ഓടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. 18 മാസം മാത്രം പ്രായമുള്ള പെണ്‍ കുഞ്ഞാണ് ഡബ്ലിനിലെ ഫിംഗ്ലസിലെ ടോല്‍ക വാലി കോംപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റിന്റെ ജനാലയില്‍ നിന്നും വീണത്. ഉടനെ മേറ്റര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും 10.30ഓടെ മരിക്കുകയായിരുന്നു.

കുഞ്ഞ് അബദ്ധത്തില്‍ വീണതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നു പോലീസ് പറഞ്ഞു.

അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയിലെ വിന്‍ഡോയില്‍ നിന്നാണ് കുഞ്ഞ് താഴേയ്ക്ക് പതിച്ചത് .കുഞ്ഞിന്റെ നിലവിളി കേട്ട് അച്ഛനും ,അയല്‍ക്കാരും സ്ഥലത്ത് ഓടിയെത്തി .ടാക്‌സിയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

വിന്‍ഡോയിലേക്ക് ചെറിയ കുട്ടികള്‍ കയറാനുള്ള വിധത്തില്‍ കസേരകളോ മറ്റു ഫര്‍ണിച്ചറുകളോ ഇടാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ഗാര്‍ഡ സുരക്ഷാ വിഭാഗം സംഭവത്തെ തുടര്‍ന്ന് പൊതു ജനങ്ങളോട് അഭ്യര്‍ഥിച്ചു

Scroll To Top