Saturday July 22, 2017
Latest Updates

ഡബ്ലിനില്‍ 447 ബെഡ്ഡുകളുള്ള  വിദ്യാര്‍ഥി ഹോസ്റ്റല്‍ തുറക്കുന്നു

ഡബ്ലിനില്‍ 447 ബെഡ്ഡുകളുള്ള  വിദ്യാര്‍ഥി ഹോസ്റ്റല്‍ തുറക്കുന്നു

ഡബ്ലിന്‍ :ഡബ്ലിന്‍ സിറ്റി സെന്ററില്‍ 447 ബെഡ്ഡുകളുള്ള വിദ്യാര്‍ഥി ഹോസ്റ്റല്‍ വരുന്നു.റിയല്‍ എസ്റ്റേറ്റ് ഏജന്റ് ഹൈന്‍സ് ആണ് അപാര്‍ടോ ഡോര്‍സെറ്റ് പോയിന്റ് എന്ന പേരില്‍ പുതിയ ഹോസ്റ്റല്‍ തുറക്കുന്നത്.ഡോര്‍സെറ്റ് സ്ട്രീറ്റിലാണ് ഇത്.ബഡ്റൂം,സ്റ്റഡി ഏരിയ,ഗയിംസ് റൂം,സിനിമാ റൂം,ജിം,റൂഫ്ടോപ് ഗാര്‍ഡന്‍ എന്നിവയ്ക്കൊപ്പം ഗ്രൗണ്ട് ഫ്ളോറില്‍ റീടെയില്‍ ഔട്ലെറ്റുകളും കുട്ടികളുടെ ഹോസ്റ്റലിലുണ്ടാകും.

വര്‍ധിച്ചുവരുന്ന വിദ്യാര്‍ഥികളുടെ എണ്ണം കണക്കിലെടുത്താണ് പുതിയ സംരംഭമെത്തുന്നത്.മോണ്ട്റോസിലെ (205ബെഡുകള്‍)യും ബിനാരി ഹബ്(405ബെഡ്)ലെയും സമ്മര്‍ഹില്ലിലെ (450ബെഡ്)യും പ്രോജക്ടുകള്‍ക്കു പുറമേ കോര്‍ക്ക് സ്ട്രീറ്റിലും സംരംഭം ആരംഭിക്കുന്നുണ്ടെന്ന് ഹൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ അലക്സ് ക്നാപ് പറഞ്ഞു.

Scroll To Top