Wednesday May 24, 2017
Latest Updates

ഡബ്ലിനില്‍  സ്വര്‍ണ്ണ മോഷണ സംഘം അറസ്റ്റിലായി

ഡബ്ലിനില്‍  സ്വര്‍ണ്ണ മോഷണ സംഘം അറസ്റ്റിലായി

ഡബ്ലിന്‍: ഡബ്ലിനില്‍ നിന്ന് നാല് മോഷ്ടാക്കള്‍ അറസ്റ്റിലായി. 20 വയസിനും 40 വയസിനും ഇടയ്ക്ക് പ്രായമുള്ള നാല്‍വര്‍ സംഘമാണ് അറസ്റ്റിലായത്. പണവും സ്വര്‍ണ്ണവും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ മോഷ്ടിച്ച കേസുകളില്‍ സംശയിക്കപ്പെടുന്ന മോഷ്ടാക്കളാണിവര്‍. ലെക്സ്ലിപ്പിലെയും താലയിലെയും വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് മോഷണ സംഘത്തെ അറസ്റ്റ് ചെയ്തത്.

ബ്ലാക്ക് റോക്ക് ഡണ്‍ലേരി എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞ വര്‍ഷം നടത്തിയ മോഷണങ്ങളുടെ പ്രധാന പ്രതികള്‍ ഇവരാണെന്ന് ഗാര്‍ഡ വെളിപ്പെടുത്തി അറസ്റ്റിലായവരെ വിവിധ ഗാര്‍ഡ സ്റ്റേഷനുകളില്‍ എത്തിച്ച് ചോദ്യം ചെയ്തുവരുന്നു. അറസ്റ്റിലായ നാല്‍വര്‍ സംഘത്തില്‍ മൂന്ന് പേര്‍ പുരുഷന്മാരും ഒരാള്‍ സ്ത്രീയുമാണ്.

സ്വര്‍ണ്ണാഭരണങ്ങള്‍ അടക്കം ഏതാനം  തൊണ്ടി മുതലുകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട് 

Scroll To Top