Sunday July 23, 2017
Latest Updates

ഡബ്ലിനില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് നിയന്ത്രണം വരുന്നു

ഡബ്ലിനില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് നിയന്ത്രണം വരുന്നു

ഡബ്ലിന്‍ :തലസ്ഥാന നഗരത്തില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് നിയന്ത്രണം വരുന്നു. റോഡ് സേഫ്ടി അതോറിറ്റിയാണ് ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.ഗതാഗതപരിഷ്‌കരണത്തിനായി തയ്യാറാക്കിയ റിപോര്‍ടിലാണ് ഈ ശുപാര്‍ശ ഉള്‍പ്പെടുന്നത്.

. സൈക്കിള്‍ യാത്രികരുടെ എണ്ണം വളരെ ഏറുകയാണ്.’സൈക്കിള്‍ പാതകള്‍ നിറഞ്ഞു കവിയുകയാണ്.ഡബ്ലിന്‍ കനാല്‍പോലെ. അതിനാല്‍ കൂടുതല്‍ സൈക്കിള്‍ പാതകള്‍ അനിവാര്യമായിരിക്കുന്നു’ നാഷണല്‍ ബൈക്ക് വാരം ഉദ്ഘാടനം നിര്‍വഹിക്കവെ ആര്‍ എസ് എ തലവന്‍ മര്‍ഡോക്ക് പറഞ്ഞു.

എന്നാല്‍ സൈക്കിള്‍ യാത്രികര്‍ ഇതിനെ അനുകൂലിക്കുന്നില്ല.നിലവിലുള്ള പാതകള്‍ സംരക്ഷിച്ചാല്‍ പുതിയ നിയമമോ ചട്ടങ്ങളോ ആവശ്യമില്ലെന്നാണ് ഇവരുടെ പക്ഷം.സൈക്കിള്‍ യാത്രികര്‍ക്കു അനുവദിച്ചിട്ടുള്ള സൗകര്യങ്ങള്‍ വളരെ ഭാവനാശൂന്യവും ഗുണമേന്മയില്ലാത്തവയുമാണെന്നു സൈക്കിള്‍യാത്രാ പ്രചാരകന്‍ പോള്‍ കൊര്‍കോരാന്‍ പറഞ്ഞു.വെറുതെ ലൈനുകള്‍ വരച്ച് ഇടുക മാത്രമാണ് ചെയ്തിരിക്കുന്നത്. അത് വളരെ അപകടകരമാണ്.ശരിയായ സൈക്കിള്‍ ലൈനുകളുണ്ടെങ്കില്‍ ആളുകള്‍ അതുപയോഗിക്കും. കോപന്‍ഗേഹനില്‍ മുന്നൂറ് കിലോമീറ്ററാണ് ഗുണമേന്മയുള്ള സൈക്കിള്‍ പാതയുള്ളത്.അവിടെ ഒരു റൂളും ആവശ്യമില്ല.-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സൈക്കിളുകാരെ നിയന്ത്രിക്കുന്നതിനുള്ള ആര്‍എസ്എ ശുപാര്‍ശ ഉടന്‍ ഗതാഗത മന്ത്രിക്കു സമര്‍പ്പിക്കും.

Scroll To Top