Wednesday September 26, 2018
Latest Updates

ഡബ്ലിനില്‍ സത്ഗമയ സാഹിത്യ ശിബിരം ഡിസംബര്‍ 17 ന്

ഡബ്ലിനില്‍ സത്ഗമയ സാഹിത്യ ശിബിരം ഡിസംബര്‍ 17 ന്

ഡബ്ലിന്‍: മലയാള ഭാഷയുടെ മഹത്വം മനസ്സിലാക്കാന്‍ അയര്‍ലണ്ടില്‍ സത്ഗമയ കുട്ടികള്‍ക്കായി സാഹിത്യ ശിബിരം സംഘടിപ്പിക്കുന്നു. ഡല്‍ഹിയിലെ മലയാള ഭാഷ പഠന കേന്ദ്രത്തിന്റെ ശില്പി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഡോ: എഴുമറ്റൂര്‍ രാജരാജ വര്‍മ്മയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മുതല്‍ 6 വരെ ഡബ്ലിന്‍ ക്‌ളോണിയിലുള്ള റോയല്‍ മീത്ത് പിച്ച് & പുട്ട് ക്ലബ്ബില്‍ വച്ച് സാഹിത്യ ശിബിരം നടത്തപ്പെടും.

മാതൃഭാഷാ പഠനം – എന്തിന്,എന്ത്,എങ്ങിനെ എന്ന വിഷയത്തില്‍ ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ക്ലാസ്സും കുട്ടികള്‍ക്കായുള്ള വിജ്ഞാനവും വിനോദവും നിറഞ്ഞ പരിപാടികളുമാണ് ശിബിരത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. കൂടാതെ മുതിര്‍ന്നവരുമായുള്ള സാഹിത്യസംവാദവും ഉണ്ടായിരിയ്ക്കുന്നതാണ്.

കവി,വിമര്‍ശകന്‍,ബാലസാഹിത്യകാരന്‍,ഗവേഷകന്‍,നവസാക്ഷരസാഹിത്യ രചയിതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായ ഡോ: എഴുമറ്റൂര്‍ രാജരാജ വര്‍മ്മ, ഭാഷാ അദ്ധ്യാപകനായും ഭാഷാ വിദഗ്ദ്ധനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അയര്‍ലണ്ട് മലയാളിയായ ആര്‍.രശ്മി വര്‍മ്മയുടെ പിതാവാണ് ഇദ്ദേഹം.
5 വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും സാഹിത്യ ശിബിരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിയ്ക്കും. താത്പര്യമുള്ളവര്‍ 0877818318, 0892312430 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക.

Scroll To Top