Saturday July 21, 2018
Latest Updates

ഡബ്ലിനില്‍ വെടിവെപ്പ്; ക്രിമിനല്‍ സംഘങ്ങളുടെ കുടിപ്പകയില്‍ വിറച്ച് ഡബ്ലിന്‍

ഡബ്ലിനില്‍ വെടിവെപ്പ്; ക്രിമിനല്‍ സംഘങ്ങളുടെ കുടിപ്പകയില്‍ വിറച്ച് ഡബ്ലിന്‍

ഡബ്ലിന്‍: നഗരത്തില്‍ വെടിവെപ്പുമായി ക്രിമിനല്‍ സംഘങ്ങളുടെ വിളയാട്ടം വീണ്ടും. . കോര്‍ക്ക് സ്ട്രീറ്റില്‍ രാത്രി ഒമ്പതര മണിയോടെ നാഷ്ണല്‍ ബോക്സിങ്ങ് സ്റ്റേഡിയത്തിനടുത്തായാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഹച്ച് ഗ്യാങ്ങിലെ ഒരംഗം
കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. ഗാര്‍ഡയും എമര്‍ജന്‍സി സര്‍വീസും സ്ഥലത്തെത്തി രംഗം ശാന്തമാക്കി.

സൗത്ത് സര്‍ക്കുലര്‍ റോഡിലെ ഗ്രിഫിത് കോളജിനടുത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ അമേരിക്കന്‍ പൗരനായ വിദ്യാര്‍ത്ഥിയാണ്.പരിക്കേറ്റ രണ്ടാമന്‍ ഹച്ച് സംഘവുമായി ബന്ധമുള്ളയാളാണെന്നാണ് ഗാര്‍ഡ കരുതുന്നത്.

കാറിലെത്തിയ മുഖം മൂടിയാണിഞ്ഞ രണ്ടഗസംഘം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഗാര്‍ഡ പറയന്നു. പരിക്കേറ്റ ഒരാളെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്കുകള്‍ ഗുരുതരമല്ല. വെടിവെപ്പ് നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ബോക്സിങ്ങ് മത്സരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ക്രിമിനല്‍ സംഘത്തിന്റെ കുടിപ്പകക്ക് ഇരകളാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്

Scroll To Top