Monday June 25, 2018
Latest Updates

ഡബ്ലിനില്‍ വീട് കിട്ടിയില്ലെങ്കിലെന്ത് ,രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പോയി താമസിക്കണമെന്ന് മന്ത്രി!,ഭവനപ്രതിസന്ധി പരിഹരിക്കല്‍ സര്‍ക്കാരിന്റെ മുഖ്യ പദ്ധതികളിലൊന്നെന്ന് പ്രധാനമന്ത്രി 

ഡബ്ലിനില്‍ വീട് കിട്ടിയില്ലെങ്കിലെന്ത് ,രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പോയി താമസിക്കണമെന്ന് മന്ത്രി!,ഭവനപ്രതിസന്ധി പരിഹരിക്കല്‍ സര്‍ക്കാരിന്റെ മുഖ്യ പദ്ധതികളിലൊന്നെന്ന് പ്രധാനമന്ത്രി 

ഡബ്ലിന്‍ :ഡബ്ലിനില്‍ വാടകനിരക്കിലുള്ള വര്‍ദ്ധനവ് സാധാരണജനങ്ങളുടെ ജീവിതക്രമത്തിന്റെ താളം തെറ്റിക്കുന്ന സാഹചര്യം നിലനില്‍ക്കെ കുറഞ്ഞ വാടകക്ക് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വീടുകള്‍ ലഭ്യമാണ് എന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനം..

ഡബ്ലിനില്‍ വീട് വാടകയ്ക്ക് എടുക്കാന്‍ ശ്രമിക്കുന്നവര്‍ നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കുറഞ്ഞ ചിലവില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം എന്നായിരുന്നു ജൂനിയര്‍ ധനകാര്യമന്ത്രി മൈക്കല്‍ ഡി’ആഴ്‌സി വിവാദ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത്. കുറഞ്ഞ നിരക്കുള്ള സ്ഥലങ്ങള്‍ ലഭ്യമാണെങ്കിലും വാടക വര്‍ധനവിനെക്കുറിച്ചു പരാതിപ്പെടുമ്പോള്‍ ഉയര്‍ന്ന വാടക ഉള്ള പ്രദേശങ്ങളിലെ വീടുകളുടെ പ്രശ്നം പരിഗണിക്കുന്നത് മന്ത്രി കുറ്റപ്പെടുത്തി.

പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ ഡാഫ്റ്റിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെതില്‍ നിന്നും 10.4 ശതമാനം വര്‍ധനവാണു വാടകനിരക്കില്‍ ഉണ്ടായിട്ടുള്ളത്.ഡബ്ലിനിലെ ഇപ്പോഴത്തെ വാടക നിരക്ക് സര്‍വകാല റിക്കോര്‍ഡായി ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ നിരക്ക് വര്‍ദ്ധനവ് ഡബ്ലിനില്‍ മാത്രം ഉള്ള ഒരു പ്രശ്‌നമല്ലെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ വാടക പ്രശ്‌നനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നുമാണ് മന്ത്രിയുടെ നിലപാട്. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളത്.

തൊഴിലില്ലായ്മയും വിദേശ നിക്ഷേപവും പരിഗണിക്കുമ്പോള്‍ ഉയര്‍ന്ന വേതനമില്ലാത്ത ജനങ്ങള്‍ക്ക് വാടകയ്ക്ക് വീടെടുക്കക എന്നത് ഒരു പ്രശ്‌നമായിക്കുകയാണ്. ഇത്തരം പ്രതിസന്ധികള്‍ നേരിടുന്നത് പ്രയാസമുള്ള കാര്യമാണെന്നാണ് മന്ത്രിയുടെ അഭിപ്രായം.

ഗവണ്മെന്റ് പുതുതായി പ്രഖ്യാപിച്ച കുറഞ്ഞ ചിലവിലുള്ള വീടുകളുടെ ലഭ്യതയെക്കുറിച്ചു തികഞ്ഞ അവ്യക്തത നിലനില്‍ക്കുകയാണ്.

കഴിഞ്ഞ സെപ്തംബറില്‍ പ്രസിദ്ധീകരിച്ച ഫിനാന്‍ഷ്യല്‍ ഡിപ്പാര്‍ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ ഭവന മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ ഒന്നും പ്രയോഗ്ത്തില്‍ വരുത്തിയിട്ടില്ല.റീ ബില്‍ഡിംഗ് അയര്‍ലണ്ട് സ്‌കീമിന്റെ അപേക്ഷകള്‍ തയാറാക്കേണ്ടതു സംബന്ധിച്ച് പോലും കാലവിളംബം വരുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.

ഭവന വിലവര്‍ധനവും,വാടകനിരക്കിലെ വര്‍ധനവും ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു സര്‍ക്കാറിന് ബോധ്യമുണ്ടെന്നും കൃത്യമായ ആലോചനകള്‍ക്കു ശേഷം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഡയലിനെ അറിയിച്ചിരുന്നു.

Scroll To Top