Saturday November 18, 2017
Latest Updates

ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളില്‍ ഗതാഗതം സ്തംഭിച്ചു 

ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളില്‍ ഗതാഗതം സ്തംഭിച്ചു 

ഡബ്ലിന്‍:ഒഫേലിയയുടെ ദുരിതത്തില്‍ ഡബ്ലിന്‍ നഗരവും.നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡിലേയ്ക്ക് മരം ഒടിഞ്ഞു വീണതിനാല്‍ പ്രധാനറോഡുകളിലൊക്കെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

ലീസണ്‍ സ്ട്രീറ്റ്,ഡീന്‍സ് ഗ്രന്‍ച്,കില്‍ഷെന്‍ ക്രോസ്,നോര്‍ത്ത് വുഡ് അവന്യു,ഗ്രിഫിത്ത് അവന്യു,ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള നൗള്‍ റോഡ്,മൊണാസ്ട്രി റോഡ്,ലോവര്‍ റോഡ് ലൂക്കന്‍,ടവര്‍ റോഡ്,കാസില്‍നോക്ക്,എന്നിവിടങ്ങളില്‍ ഇപ്പോള്‍ റോഡ് അടച്ചിരിക്കുകയാണ്.

രണ്ടു മണിയോടെയാണ് നഗരത്തിലേക്ക് ഒഫേലിയ എത്തിയത്.ഹ്യുസ്റ്റന്‍ സ്റ്റേഷനില്‍ നിന്നുള്ള റെയില്‍ ഗതാഗതവും നിര്‍ത്തി വെച്ചിരിക്കുകയാണ്.നഗരത്തിലെ മിക്ക കടകളും തുറന്നിട്ടില്ല,ഡബ്ലിന്‍ ബസ് വൈകുന്നേരത്തോടെ സര്‍വീസ് പുനരാരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇപ്പോള്‍ കിട്ടിയത് 
14.35 :കൗണ്ടി ടിപ്പററിയിലെ കാഹിര്‍ ബാലി ബ്രെഡോയില്‍ റോഡിലേയ്ക്ക് വീണ മരച്ചില്ലകള്‍ കോതി മാറ്റുന്നതിനിടയില്‍ ചെയിന്‍സോ കൊണ്ടുള്ള പരിക്കേറ്റ് മുപ്പത് വയസുകാരനായ യുവാവ് മരിച്ചു.ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ക്‌ളോണ്‍മലിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.


വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അപകടങ്ങള്‍.1 കിന്‍സലേ(കോര്‍ക്ക്),2 അത്‌ലോണ്‍

Scroll To Top