Sunday July 23, 2017
Latest Updates

ഡബ്ലിനില്‍ വാടകക്കാര്‍ ഒന്നിക്കുന്നു:അന്യായ വാടകയ്ക്കും ഒഴിപ്പിക്കലിനുമെതിരെ പ്രതിരോധം തീര്‍ക്കും:തുറക്കുന്നത് പുതിയ പോര്‍മുഖം,

ഡബ്ലിനില്‍ വാടകക്കാര്‍ ഒന്നിക്കുന്നു:അന്യായ വാടകയ്ക്കും ഒഴിപ്പിക്കലിനുമെതിരെ പ്രതിരോധം തീര്‍ക്കും:തുറക്കുന്നത് പുതിയ പോര്‍മുഖം,

ഡബ്ലിന്‍ :പുതിയ പോര്‍മുഖം തുറന്നുകൊണ്ട് ഡബ്ലിനില്‍ വാടകക്കാര്‍ ഒന്നിക്കുന്നു.ഇതുവരെ രാജ്യം കാണാത്തൊരു മുന്നേറ്റമായിരിക്കുമിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.നിയമവിരുദ്ധ കുടിയൊഴിക്കിപ്പിക്കലിനും അന്യായമായ വാടക വര്‍ധനയ്ക്കുമെതിരെ പ്രതിഷേധിക്കുന്നതിനാണ് പുതിയ സംഘടനയൊരുങ്ങിയത്.കഴിഞ്ഞ ദിവസം സംഘടനയുടെ യോഗം ഡബ്ലിനില്‍ നടന്നു.

നിര്‍ണായക വാടക വര്‍ധന,അകാരണമായ ഒഴിപ്പിക്കല്‍ തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ചചെയ്തു.കോണോലി ബുക്ക്സ്റ്റോറിനു സമീപം ചേര്‍ന്ന ആദ്യ യോഗത്തില്‍ 40 പേര്‍ പങ്കെടുത്തു.ഡബ്ലിന്‍ ടെനന്റ്സ് അസോസിയേഷന്‍ എന്നാണ് കൂട്ടായ്മക്ക് പേരിട്ടിരിക്കുന്നത്.ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാടകക്കാരെ എല്ലാ വിധത്തിലും സഹായിക്കുന്ന ഉപദേശക ഗ്രൂപ്പാണ് ഡി.ടി.എ.

പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് സഹയം നല്‍കാന്‍ സംഘടനയുണ്ടാകും.ബോധവല്‍ക്കരണവും ചെറുത്തുനില്‍പ്പുമാണ് സംഘടന ലക്ഷ്യമിടുന്നത്. ഭവന ഉടമകളില്‍ നിന്നുള്ള ഏതൊരുവിധ ഭീഷണിക്കെതിരെയും ശക്തമായ ചെറുത്തുനില്‍പ്പിന് വാടകക്കാരെ പ്രാപ്തമാക്കുകയാണ് സംഘടനയുടെ ലക്ഷ്യം.ആഴ്ചയിലൊരിക്കല്‍ സംഘടന യോഗം ചേരും. പ്രശ്നങ്ങള്‍ നേരിടുന്ന വാടകക്കാര്‍ക്കെല്ലാം അത്താണിയായി അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയാകും സംഘടനയുടെ ശൈലി.

ദീര്‍ഘകാലമായി ഭവനരഹിതരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ഫാ. പീറ്റര്‍ മക് വെറി യോഗത്തില്‍ സംസാരിക്കാനെത്തിയിരുന്നു.സ്വകാര്യ വാടക വിപണിയിലെ വര്‍ധിച്ചുവരുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

തലതിരിഞ്ഞ ഭവന സമ്പ്രദായമാണ് നമുക്കുള്ളതെന്ന് ഫാ. മക് വെറി പറഞ്ഞു.’എവിടെപ്പോയാലും നമുക്ക് നല്ലൊരു മോര്‍ട്ട്‌ഗേജ് ലഭിക്കില്ല ഭവനവും ലഭിക്കില്ല.അങ്ങനെ സ്വകാര്യ വാടകക്കമ്പോളത്തിലെത്തിപ്പെടുന്നു..അവിടെ കൊടിയ ചൂഷണത്തിനും ഇരയാകുന്നു’.

മിക്ക്‌ ൈവറണ്‍ (33)ആണ് സംഘടന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരാള്‍. വൈറണും മൂന്നു സുഹൃത്തുക്കളുംചേര്‍ന്ന് 2015മുതല്‍ അനധികൃത കുടിയൊഴിപ്പിക്കലിനും അന്യായ വാടകയ്ക്കുമെതിരെ സംഘടന രൂപീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.വാടക കൂട്ടി നല്‍കാത്തതിനാല്‍ ഞങ്ങളുടെ ഒട്ടേറെ സുഹൃത്തുക്കള്‍ക്ക് കിടപ്പാടം നഷ്ടമായി. അവരെ മാറ്റിയതോടെ കെട്ടിട ഉടമക്ക് കൊള്ള വാടക ലഭിക്കുകയും ചെയ്തു.ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നു ഞങ്ങള്‍ തീരുമാനിച്ചു. അതിന്റെ ഫലമാണ് ഇന്നത്തെ ഈ കൂട്ടായ്മ-വൈറണ്‍ പറഞ്ഞു.

കഷ്ടപ്പെടുന്ന വാടകക്കാരനെ സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഓരോ വാടകക്കാരനും പരസ്പരം പിന്തുണക്കുക.അതിലൂടെ ഭൂമിയിലുള്ള അവകാശം ഉറപ്പിക്കാനാകും. സംഘടനയുടെ ഇനിയുള്ള യോഗത്തില്‍ ആര്‍ക്കു വേണമെങ്കിലും പങ്കെടുക്കാം.വാടക്കാരനെന്ന നിലയിലുള്ള അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാം-വൈറണ്‍ പറഞ്ഞു.യോഗത്തില്‍ സംബന്ധിച്ച ഐറീഷ് ഹൗസിംഗ് നെറ്റ് വര്‍ക്കിലെ അംഗങ്ങള്‍ അന്യായമായ ഭൂ ഉടമകളുടെ നടപടിക്കെതിരെ അവര്‍ നടത്തിയ ചെറുത്തു നില്‍ക്കലുകള്‍ വിവരിച്ചു.

അന്യായമായി ഒഴിപ്പിക്കുന്നതിനെതിരെ കൂട്ടായ പ്രതിരോധം സംഘടിപ്പിക്കല്‍ അതിനാകണം മുന്‍ഗണനയെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. അന്യായ നടപടികളെക്കുറിച്ചറിഞ്ഞാന്‍ സിറ്റസണ്‍സ് ഇന്റഫര്‍മേഷനെയോ പ്രൈവറ്റ് റസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡിനെയോ സമീപിക്കാന്‍ സഹായിക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.വാടക്കാര്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാല്‍ അതു തുറന്നു പറയാന്‍ ഒരിടം അതാണ് പ്രധാനമായും ഡി.ടിഎ ലക്ഷ്യമിടുന്നത്.-വൈറണ്‍ പറഞ്ഞു.

സംഘടയുടെ ഫേസ് ബുക്ക് പേജ് : https://www.facebook.com/dublintenants/

Scroll To Top