Sunday July 22, 2018
Latest Updates

ഡബ്ലിനില്‍ രാത്രികാല ജലവിതരണ നിയന്ത്രണം,  ഓഗസ്റ്റില്‍ മഴ പെയ്തില്ലെങ്കില്‍ പകലും വെള്ളം മുടങ്ങുമെന്ന് മന്ത്രി 

ഡബ്ലിനില്‍ രാത്രികാല ജലവിതരണ നിയന്ത്രണം,  ഓഗസ്റ്റില്‍ മഴ പെയ്തില്ലെങ്കില്‍ പകലും വെള്ളം മുടങ്ങുമെന്ന് മന്ത്രി 

ഡബ്ലിന്‍:ഗ്രേറ്റര്‍ ഡബ്ലിന്‍ മേഖലയില്‍ രാത്രികാല ജലനിയന്ത്രണം വരുമെന്നു വ്യക്തമാക്കി ഐറിഷ് ജലവകുപ്പ് . ജലോപയോഗ നിയന്ത്രണം അടുത്തയാഴ്ച ആരംഭിച്ചേക്കും. അന്തിമ തീരുമാനം നാളെ ഉണ്ടാവും.

നിലവില്‍ ദേശീയ തലത്തില്‍ ഹോസ് പൈപ് ബാന്‍ നിലനില്‍ക്കുകയാണ്. നിയന്ത്രണ സമയത്തിന്റെ കാര്യത്തില്‍ തീരുമാനം ആയില്ലെങ്കിലും അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയായിരിക്കും ജലനിയന്ത്രണമെന്ന് ഐറിഷ് വാട്ടര്‍ വക്താവ് അറിയിച്ചു. വീടുകളെയും വ്യവസായങ്ങളെയും ബാധിക്കാത്ത വിധത്തില്‍ 800 കേന്ദ്രങ്ങളില്‍ ജലനിയന്ത്രണം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ജലവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

കാലാവസ്ഥ മാറാത്തതും മഴ എത്താത്തതുമാണ് ജലസംരക്ഷണംത്തിനായി കടുത്ത നടപടികള്‍ എടുക്കാന്‍ ജലവകുപ്പിനെ പ്രേരിപ്പിക്കുന്നത്. ജലസംരക്ഷണം അടിയന്ത്രി ആവശ്യമായി മാറിക്കഴിഞ്ഞുവെന്നാണ് ഭവന-ആസൂത്രണ-തദ്ദേശ ഭരണ മന്ത്രി ഇവാന്‍ മര്‍ഫി, പാര്‍ലമെന്റിനെ അറിയിച്ചത്. ഭാവിയിലേക്കുള്ള കുടിവെള്ളം എന്നതിനായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിലും മഴ പെയ്തില്ലെങ്കില്‍ പകലും നിയന്ത്രണം ഉണ്ടാവും. സെപ്റ്റംബറിലേക്കും ഒക്ടോബറിലേക്കുമുള്ള ആസൂത്രമാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഐറിഷ് മലയാളിന്യൂസ് 

Scroll To Top