Monday November 20, 2017
Latest Updates

ഡബ്ലിനില്‍ മലയാളികള്‍ ഒരുക്കുന്ന ക്രിസ്മസ് സംഗീത മഹാവിരുന്ന് ‘ഹല്ലേലൂയാ ‘ ഞായറാഴ്ച 

ഡബ്ലിനില്‍ മലയാളികള്‍ ഒരുക്കുന്ന ക്രിസ്മസ് സംഗീത മഹാവിരുന്ന് ‘ഹല്ലേലൂയാ ‘ ഞായറാഴ്ച 

ഡബ്ലിന്‍:അയര്‍ലണ്ടിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളില്‍നിന്നുള്ള ഗായകരെ സമന്വയിപ്പിച്ചു കൊണ്ട് ഒട്ടേറെ സവിശേഷതകളോടെ സമാര്‍ സിംഫണി അവതരിപ്പിക്കുന്ന ക്രിസ്മസ് കണ്‍സെര്‍ട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.’ഹല്ലേലൂയാ ‘ എന്ന പേരിലുള്ള ഈ ദൃശ്യ ശ്രവ്യവിരുന്ന് നവംബര്‍ 19 ന് (ഞായറാഴ്ച്ച) വൈകിട്ട് 6 മണിക്ക് ഡബ്ലിന്‍ ബ്ലാഞ്ചസ് ടൌണിലെ കാള്‍ട്ടന്‍ ഹോട്ടലില്‍ ആരംഭിക്കും.
നാല്പതോളം യുവ പ്രതിഭകള്‍ അണിനിരക്കുന്ന ഹല്ലേലൂയാ , നൃത്തവും സംഗീതവും സമന്വയിപ്പിച്ചൊരുക്കുന്ന അപൂര്‍വ്വമായ സംഗീത ശില്പ്പമാണ്.സമാര്‍ സിംഫണി ഒരുക്കുന്ന താളമേള ലയങ്ങളുടെ ഭക്തിസാന്ദ്രമായ സായാഹ്നത്തിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിനോയി ഫിലിപ്പ് (0876716564 )
തോമസ് കാങ്കല്ലില്‍:(0871263059)

Scroll To Top