Sunday December 17, 2017
Latest Updates

ഡബ്ലിനില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 4,5 തിയതികളില്‍

ഡബ്ലിനില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 4,5 തിയതികളില്‍

ഡബ്ലിന്‍:ഡബ്ലിന്‍ സെ.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 115 മത് ഓര്‍മ്മപ്പെരുന്നാള്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നവംബര്‍ 4,5 തീയതികളില്‍ നടത്തപ്പെടും.

നവംബര്‍ നാലിന് വൈകിട്ട് 9 മണിയ്ക്ക് കൊടിയേറ്റോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന.

മുഖ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 9.15 ന് പ്രഭാത പ്രാര്‍ഥന,10 മണിയ്ക്ക് വിശുദ്ധ കുര്‍ബാനയും,തിരുനാള്‍ ശുശ്രൂഷകളും ആരംഭിക്കും.തുടര്‍ന്ന് പ്രദിക്ഷണവും,ലേലവും നടത്തപ്പടും.
പെരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ.ബിജു പാറേക്കാട്ടില്‍, സഹ വികാരി ഫാ.ജിനോ ജോസഫ് എന്നിവര്‍ അറിയിച്ചു.

Scroll To Top