Tuesday July 17, 2018
Latest Updates

ഡബ്ലിനില്‍ നിങ്ങളെ തുണയ്ക്കാന്‍ ഒരു കൈ സഹായം !,പഠനത്തിനായും,ജോലിയ്ക്കായും എത്തിയ മലയാളി യുവജനങ്ങളുടെ സംഗമം നാളെ 

ഡബ്ലിനില്‍ നിങ്ങളെ തുണയ്ക്കാന്‍ ഒരു കൈ സഹായം !,പഠനത്തിനായും,ജോലിയ്ക്കായും എത്തിയ മലയാളി യുവജനങ്ങളുടെ സംഗമം നാളെ 

ഡബ്ലിന്‍ :ഡബ്ലിന്‍ നഗരത്തില്‍ എത്തപ്പെട്ട ശേഷം ആരാലും ഇല്ലെന്ന തോന്നലിലാണോ നിങ്ങള്‍? ഒരു താമസ സൗകര്യം കണ്ടെത്താനോ,ഉചിതമായ ജോലികളെ കുറിച്ച് മാര്‍ഗദര്‍ശനം നല്‍കാനോ ആരുമില്ലാത്ത അവസ്ഥയിലാണോ നിങ്ങള്‍ ? നിങ്ങള്‍ ഡബ്ലിനില്‍ എത്തിയപ്പോള്‍ ഉണ്ടായ ഒറ്റപ്പെടലും പ്രയാസങ്ങളും മറ്റാര്‍ക്കും ഇനി ഉണ്ടാവരുതെന്ന് നിങ്ങള്‍ വിചാരിച്ചിട്ടുണ്ടോ?
ഡബ്ലിന്‍ നഗരത്തില്‍ എത്തി ഒറ്റപ്പെടലിന്റെ നഷ്ടം പേറുന്ന മലയാളികള്‍ക്ക് ഒരു കൈ സഹായവും മാര്‍ഗദര്‍ശനവും ഒരുക്കി രംഗത്തെത്തുന്നത് അയര്‍ലണ്ടിലെ ഏറ്റവും വലിയ മലയാളി സമൂഹമായ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്റാണ്.

കാത്തലിക് സിറ്റി യൂത്ത് മൂവ്മെന്ട് സം ഘടിപ്പിക്കുന്ന WAY (Welcome All Youth) ഏപ്രില്‍ 7 ന്(ശനിയാഴ്ച) എന്ന ഈ പ്രത്യേക പരിപാടി ഫിബ്സ്ബോറോ സ്‌കൗട്ട് ഹാളില്‍ വച്ചാണ് നാളെ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും പഠനത്തിനായോ ജോലിക്കായോ അയര്ലണ്ടിലെത്തിയിട്ടുള്ള അവിവാഹിതരായിട്ടുള്ള യുവതി – യുവാക്കള്‍ക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. ഉച്ചകഴിഞ്ഞു 3 ന് ആരംഭിച്ചു വൈകിട്ട് 8 അവസാനിക്കും.

സ്വന്തം നാട്ടില്‍ നിന്നും മാറി അന്യദേശത്തു ഒറ്റപ്പെട്ടുകഴിയുന്ന യുവജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധതരത്തിലുള്ള പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ സംഗമത്തിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലില്‍ MST,ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
ഫാ. ജോസ് ഭരണിക്കുളങ്ങര 0899741568, ഫാ. ആന്റണി ചീരംവേലില്‍ MST 0894538926, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ 0894927755, ജിമ്മി ആന്റണി 0894272085, ജോബി ജോണ്‍ 0863725536

ഐറിഷ് മലയാളി ന്യൂസ്

Scroll To Top