Saturday November 25, 2017
Latest Updates

ഡബ്ലിനില്‍ നഴ്സസ് ഡേയും ഔസേപ്പച്ചന്‍ സംഗീത നിശയും ഒക്ടോബര്‍ 20 ന്

ഡബ്ലിനില്‍ നഴ്സസ് ഡേയും ഔസേപ്പച്ചന്‍ സംഗീത നിശയും ഒക്ടോബര്‍ 20 ന്

ഡബ്ലിന്‍:WMF അയര്‍ലണ്ട് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നഴ്‌സസ് ഡേയും പ്രമുഖ സംഗീതഞ്ജന്‍ ഔസേപ്പച്ചന്‍ നേതൃത്വം നല്‍കുന്ന സംഗീത നിശയും ഒക്ടോബര്‍ 20 ന് ഡബ്ലിനിലെ phibblestown കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു.

യൂറോപ്,അമേരിക്ക,ഓസ്‌ട്രേലിയ ,കാനഡ,ഗള്‍ഫ് ,തുടങ്ങി ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നടന്ന മലയാളി കുടിയേറ്റത്തിന്റെ പ്രധാന പങ്കു വഹിക്കുന്ന തൊഴില്‍ മേഖലയായ നഴ്‌സിംഗ് എന്ന തൊഴില്‍ മേഖലയില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നേഴ്‌സുമാരോടുമുള്ള ആദര സൂചകമായി ലോകമെങ്ങുമുള്ള മലയാളികളുടെ ഇടയില്‍ പുതുതായി രൂപപ്പെട്ടു ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ അയര്‍ലണ്ട് യൂനിറ്റാണ് ഈ പരിപാടി ഡബ്ലിനില്‍ സംഘടിപ്പിക്കുന്നത്.

ലോക മലയാളി കുടിയേറ്റ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സാമൂഹ്യ സംഘടന ഇത്തരത്തില്‍ നേഴ്‌സുമാര്‍ക്കായി ഒരു ദിനം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നത്,അയര്‍ലണ്ടിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഭൂരിഭാഗവും നേഴ്‌സിംഗ് എന്ന തൊഴില്‍ മേഖലയുമായിത്തന്നെ എത്തിചേര്‍ന്നവരാണ്.കഴിഞ്ഞ ഒരുപതിറ്റാണ്ടിനു മുകളിലായി അയര്‍ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും ആതുരസേവനത്തിലൂടെ കേരളനാടിന്റെ യെശസുയര്‍ത്തിയ നഴ്‌സുമാര്‍ ഒത്തുചേരുന്ന ഒക്ടോബര്‍ 20 ന് മലയാള നാടിന്റെ പ്രിയ സംഗീതഞ്ജന്‍ ഔസേപ്പച്ചന്‍ അവതരിപ്പിക്കുന്ന സംഗീത നിശയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട് .

കേരള സംസ്ഥാന അവാര്‍ഡും ,ഇന്ത്യയിലെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള ഔസേപ്പച്ചന്റെ ആദ്യ അയര്‍ലണ്ട് സന്ദര്‍ശനം കൂടിയാണിത് ,ഉണ്ണികളോട് കഥപറഞ്ഞ മാന്ത്രിക വയലിന്‍ അയര്‍ലണ്ടിലെ സംഗീത പ്രേമികള്‍ക്കും മികച്ച ഒരു സായാഹ്നം സമ്മാനിക്കും എന്ന് നിസംശയം തന്നെ കരുതാം.

അയര്‍ലണ്ടിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള നഴ്‌സുമാര്‍ക്ക് കുടുംബ സമേതം ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.നഴ്‌സിംഗ് മേഖലയില്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്ക് മുകളില്‍ ജോലി ചെയ്തുവരുന്നവരുടെ അനുഭവങ്ങളെ ആധാരമാക്കി തയ്യാറാക്കുന്ന ഹ്രസ്വ പ്രബന്ധാവതരണവും ,നേഴ്‌സിംഗ് മേഖലയെ ആധാരമാക്കി ഒരുക്കുന്ന ഹ്രസ്വ പ്രഭാഷണങ്ങളും,അയര്‍ലണ്ടിലെ മികച്ച അവാര്‍ഡുകളും ,ഉന്നത വിദ്യാഭാസത്തില്‍ വിജയക്കൊടി പാറിച്ച നേഴ്‌സുമാരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നുണ്ട്

ഈ ഒരു ദിനം അയര്‍ലണ്ടിലെ മുഴുവന്‍ മലയാളികളും ഏറ്റെടുക്കണമെന്നും ഇതിനുവേണ്ട ഉപദേശങ്ങളും,അഭിപ്രായങ്ങളും തുറന്ന മനസ്സോടെ പങ്കുവെയ്ക്കണമെന്നും WMF അഭ്യര്‍ഥിച്ചു.

ഈ പരിപാടിയോടനുബന്ധിച്ച് അയര്‍ലണ്ടിലെ മികച്ച കാറ്ററിംഗ് യൂണിറ്റുകള്‍ നടത്തുന്ന ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.

എല്ലാ വര്‍ഷവും നടത്താന്‍ ഉദ്ദേശിക്കുന്ന ഈ നേഴ്‌സസ് ഡേയ്ക്ക് ഉചിതമായ ഒരു പേര് നിര്‍ദ്ദേശിക്കണമെന്നും സംഘാടകര്‍ അറിയിച്ചു നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ wmfireland@gmail.com എന്ന മെയിലിലേക്കാണ് അയക്കേണ്ടത് ,തിരഞ്ഞെടുക്കുന്ന മികച്ച പേരിനു സമ്മാനങ്ങളും നല്‍കുന്നതാണ്. പേര് അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25

കൂടുതല്‍ വിവരങ്ങള്‍ക്ക്
wmfireland@gmail.com

DR. BENISH PAILEY-0876850067
JOBY GEORGE-0894451906
SACHIN DEV-0871475880
BEENA KAYOORICKAL -0877407170
PAVAL KURIKOSE-0872168440
CHILZE KURIAKOSE-0870622230
PINTU JACOB-0873214964

Scroll To Top