Sunday January 22, 2017
Latest Updates

ഡബ്ലിനില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ കമ്പനികള്‍

ഡബ്ലിനില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യന്‍ കമ്പനികള്‍

ഡബ്ലിന്‍: ഇനി ഡബ്ലിനില്‍ തൊഴില്‍ സാധ്യതകള്‍ തുറന്നുകൊണ്ട് ഇന്ത്യന്‍ കമ്പനികളും സജീവമാകും. രണ്ട് ഇന്ത്യന്‍ കമ്പനികളാണ് ഡബ്ലിനില്‍ പുതിയ 75ഓളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ പോകുന്നത്.

അഞ്ചുദിവസത്തെ ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഐറിഷ് തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ടണ്‍ ബാംഗ്ലൂരില്‍ വച്ചാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്തരമൊരു സംരഭവുമായി മുന്നോട്ട് വന്നതായി അറിയിച്ചത്.

40ഓളം തൊഴിലവസരങ്ങളുമായി അതിഥി ടെക്‌നോളജീസ് തങ്ങളുടെ യൂറോപ്യന്‍ സര്‍വ്വീസിനായുള്ള ബിസിനസ്സ് ഡവലപ്‌മെന്റ് സെന്റര്‍ ഡബ്ലിനില്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാക്കിയുള്ള 35 ജോലികളുമായി ഡബ്ലിനിലേക്ക് വരവറിയിക്കുന്നത് സിനോളഡ്ജ് എന്ന മറ്റൊരു കമ്പനിയാണ്.

അയര്‍ലണ്ടിന്റെ സാമ്പത്തിക പുരോഗതിക്ക് ഈ രണ്ടു കമ്പനികളുടെ ഓഫറുകളും സഹായകരമാകുമെന്നാണ് റിച്ചാര്‍ഡ് ബര്‍ടണ്‍ പറയുന്നത്.

ഐറിഷ് തൊഴില്‍ വകുപ്പും ഐഡിഎയും ഈ ഓഫറുകള്‍ ഇതിനകം തന്നെ സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു.

മികച്ചരീതിയിലുള്ള വ്യാപാര സാധ്യതകള്‍ അയര്‍ലണ്ട് തങ്ങള്‍ക്കുമുന്‍പില്‍ തുറന്നുവെക്കുകയായിരുന്നുവെന്ന് അതിഥി ടെക്‌നോളജിയുടെ യൂറോപിലെ വൈസ് പ്രസിഡണ്ടായ കൗശിക് ബാനര്‍ജി പറയുന്നു. തങ്ങള്‍ക്ക് യൂറോപ്പിലും തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും കൗശിക് കൂട്ടിച്ചേര്‍ത്തു.

നോണ്‍ യുഎസ് മാര്‍ക്കറ്റുകളില്‍കൂടി തങ്ങളുടെ വ്യാപാരം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് സിനോളഡ്ജ്. അയര്‍ലണ്ടിലെ മികച്ച ഫാര്‍മസ്യൂട്ടിക്കല്‍ റഗുലേഷന്‍സ് ആന്‍ഡ് കംപ്ലിയന്‍സ് ഇന്‍ഡസ്ട്രിയായി മാറാന്‍ സിനോളിഡ്ജിനു സാധിക്കുമെന്ന് ഐഡിഎ അയര്‍ലണ്ടിന്റെ ബാരി ഒ’ലീറി പറഞ്ഞു.
രണ്ട് ഇന്ത്യന്‍ കമ്പനികളുടെ വരവും ഇരുകൂട്ടര്‍ക്കും ലാഭമാണുണ്ടാക്കാന്‍ പോകുന്നതെന്ന വിശ്വാസമാണ് ഇപ്പോള്‍ കമ്പനികള്‍ക്കും ഐറിഷ് തൊഴില്‍ വകുപ്പിനും ഉള്ളത്.

Scroll To Top