Sunday July 22, 2018
Latest Updates

ഡബ്ലിനില്‍ തീവ്രവാദ ആക്രമണമുണ്ടായാല്‍ സേനയെത്താന്‍ രണ്ട് മണിക്കൂറെടുക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിനില്‍ തീവ്രവാദ ആക്രമണമുണ്ടായാല്‍ സേനയെത്താന്‍ രണ്ട് മണിക്കൂറെടുക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഏതെങ്കിലും സാഹചര്യത്തില്‍ ഒരു തീവ്രവാദ ആക്രമണമുണ്ടായാല്‍ ഡബ്ലിനിലേക്ക് പ്രത്യേക സേനയെത്താന്‍ രണ്ട് മണിക്കൂറോളം എടുത്തേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൗണ്ടി കില്‍ഡെയറിലെ ക്രുറാഗിലെ പത്യേക സൈനിക യൂണിറ്റായ ആര്‍മി റെയ്ഞ്ചര്‍ വിംഗ് അവിടെ നിന്നും സിറ്റിസെന്ററില്‍ എത്തുന്നതിന് രണ്ടുമണിക്കൂര്‍ സമയം എടുക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

സൈന്യത്തിന് 24 മണിക്കൂറിനുള്ളില്‍ ഹെലികോപ്ടറുകളുടെ സേവനവും ലഭ്യമല്ല.കഴിഞ്ഞ അഞ്ചുകൊല്ലമായി പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ഫലമാണ് പൈലറ്റുമാരുടെയും സേനയുടെയും മനുഷ്യവിഭവ ദാരിദ്ര്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അത്യാവശ്യ ഘട്ടത്തില്‍ പൂര്‍ണ്ണസജ്ജമായി പട്ടാളക്കാരെ കൊണ്ടുപോകാന്‍ കഴിയുന്ന പരിമിത എണ്ണം ഹെലികോപ്റ്ററുകള്‍ മാത്രമേ ഉള്ളൂ. ലഭ്യമായ രണ്ട് ഗാര്‍ഡാ ഹെലികോപ്റ്ററുകള്‍ ആയുധങ്ങളും പട്ടാളക്കാരുമായി പോകാന്‍ പര്യാപ്തമല്ല.നഗരത്തില്‍ അവിടവിടങ്ങളിലായി വിന്യസിച്ചിട്ടുള്ള ചെറിയ വിഭാഗം പട്ടാളക്കാരുണ്ടെങ്കിലും അവര്‍ക്കും ഒരു മണിക്കൂറിലേറെ സമയം വേണം അവിടെയെത്താന്‍-റിപ്പോര്‍ട്ട് തുടരുന്നു

സേനയുടെ പരിശീലനത്തിനായി ബുധനാഴ്ച തീവ്രവാദ ആക്രമണ സംഭവം നടത്തിയിരുന്നു.ഡബ്ലിന്‍ തുറമുഖം, എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പടെ നഗരത്തിനകത്തെ മറ്റു പല സ്ഥലങ്ങളും ഇതിനായി ഉപയോഗിച്ചിരുന്നു.ഇതില്‍ 500 ലധികം പ്രതിരോധ സേന ഉദ്യോഗസ്ഥര്‍ പങ്കാളികളായി.ആര്‍മി റെയ്ഞ്ചര്‍ വിംഗ്, നേവല്‍ സര്‍വീസ്, എയര്‍ കോര്‍പ്സ് എന്നിവയ്ക്കൊപ്പം ഗാര്‍ഡാ സിയോച്നയും ഈ ഓപ്പറേഷനില്‍ പങ്കെടുത്തു.

Scroll To Top