Sunday April 30, 2017
Latest Updates

ഡബ്ലിനില്‍ ട്രയിനില്‍ അക്രമം കാണിച്ച രണ്ടു പേരെ പിടികൂടി

ഡബ്ലിനില്‍ ട്രയിനില്‍ അക്രമം കാണിച്ച രണ്ടു പേരെ പിടികൂടി

ഡബ്ലിന്‍ :: ഐറിഷ് റെയിലിനുള്ളില്‍ അതിക്രമം കാണിക്കുകയും ജനാലകള്‍
തകര്‍ക്കുകയും അപായ ചങ്ങല വലിച്ച് ട്രയിന്‍ നിര്‍ത്തുകയും ചെയ്ത
സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. ലോംഗ് ഫോര്‍ഡില്‍ നിന്നും
ഡബ്ലിനിലേക്ക് സര്‍വീസ് നടത്തുന്ന ട്രയിനില്‍ ഇന്നലെ രാവിലെയായിരുന്നു
ഇവര്‍ അക്രമം കാണിച്ചത്. ഇതിനെ തുടര്‍ന്ന് ഗാര്‍ഡ അന്വേഷണം
ആരംഭിച്ചു.

പുലര്‍ച്ചെ 5.40 ന് പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് ട്രയിന്‍
നിര്‍ത്തിയിട്ടിരുന്നു. ജനാലകള്‍ തകര്‍ക്കുകയും അപായചങ്ങല പിടിച്ച്
വലിക്കുകയും ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരായ ചിലര്‍ ലക്സ്ലിപ്പിലെ
ഗാര്‍ഡായെ വിളിച്ചുവരുത്തി. മൂന്ന് പേര്‍ ചേര്‍ന്ന് ട്രയിനുള്ളില്‍
അക്രമം കാണിക്കുകയും ജനലുകള്‍ തകര്‍ക്കുകയും അപായചങ്ങല വലിക്കുകയും
ചെയ്തതായി ഐറിഷ് റയില്‍ ഉദ്യോഗസ്ഥന്‍ ബാരി കെന്നി പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ അധികം ആള്‍ക്കാര്‍ ട്രയിനുള്ളില്‍ ഉണ്ടായിരുന്നില്ല.
ലീക്‌സ്‌ലിപ്പിന് പുറത്ത് വെച്ച് ആളൊഴിഞ്ഞപ്പോഴാണ് ഗാര്‍ഡായെ
വിളിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. പ്രശ്‌നം ഉണ്ടാക്കിയവര്‍ ഗാര്‍ഡാ
വന്നപ്പോള്‍ തന്നെ ഇവര്‍ ചാടിയിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു ഗാര്‍ഡാ
ഇവരെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

Scroll To Top