Monday July 24, 2017
Latest Updates

ഡബ്ലിനില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ വംശീയ അധിക്ഷേപം 

ഡബ്ലിനില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ വംശീയ അധിക്ഷേപം 

ഡബ്ലിന്‍:ഡബ്ലിന്‍ നഗരത്തില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ വംശീയ അധിക്ഷേപം. ഡബ്ലിനിലെ രാത്ത്‌മൈന്‍സിലുളള സ്റ്റാര്‍ബക്ക്‌സ് കോഫി ഷോപ്പില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 7.30നാണ് സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകനായ കോളംഫ്‌ളെയ്ന്‍ ഇക്കാര്യത്തിന് സാക്ഷിയായിരുന്നു. 

ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരു സംഘം സ്പാനിഷ് ദമ്പതികളാണ് അധിക്ഷേപത്തിന് ഇരയായത്. കോഫി ഷോപ്പിലേക്ക് കടന്നുവന്ന മദ്യലഹരി യിലാ യിരുന്ന ഐറിഷ് യുവാവ് സ്പാനിഷ് ദമ്പതികളെ അധിക്ഷേപിക്കുകയും അവരുടെ മുഖത്ത് തുപ്പുകയും ചെയ്തു.. വിദേശികള്‍ എന്ന് വിളിച്ചായിരുന്നു അധിക്ഷേപം.കോഫി ഷോപ്പിലെ സാധനസാമഗ്രികളും അക്രമി നശിപ്പിച്ചു. കോഫി ഷോപ്പില്‍ ധാരാളം ആളുകള്‍ ഉണ്ടായിരുന്നിട്ടും ആരും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായില്ല. അക്രമിസംഘം മയക്കുമരുന്നിന് അടിമപ്പെട്ടത് പോലെയായിരുന്നു പെരുമാറിയിരുന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവം തന്നെ ഞെട്ടിച്ചതായും അയര്‍ലണ്ടില്‍ ഇങ്ങനെ സംഭവിച്ചത് ഉള്‍കൊളളാനാകുന്നില്ലെന്നും ഫ്‌ളെയ്ന്‍ പറഞ്ഞു. സംഭവശേഷം തനിക്ക് കുറ്റബോധം തോന്നിയെന്നും സ്പാനിഷ് ടൂറിസ്റ്റുകള്‍ തങ്ങള്‍ക്ക് നേരിട്ട അധിക്ഷേപത്തില്‍ അത്ഭുതം പ്രകടിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Scroll To Top