Saturday February 25, 2017
Latest Updates

ഡബ്ലിനില്‍ ഗൂഗിള്‍ ക്യാമ്പസ് ഇല്ല; ടെക് ലോകം നിരാശയില്‍ 

ഡബ്ലിനില്‍ ഗൂഗിള്‍ ക്യാമ്പസ് ഇല്ല; ടെക് ലോകം നിരാശയില്‍ 

ഡബ്ലിന്‍: സെര്‍ച്ച് എഞ്ചിന്‍ ഭീമന്മാരായ ഗൂഗിള്‍ അയര്‍ലണ്ടിനെ അവഗണിക്കുന്നുവെന്ന് പരാതി. ഐറിഷ് സാങ്കേതിക വിദഗ്ദരാണ് ഈ പരാതി ഉന്നയിച്ചത്. ലണ്ടന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സ്ഥാപിച്ച ഗൂഗിള്‍ ക്യാമ്പസ് ഡബ്ലിനില്‍ സ്ഥാപിക്കാത്തത് കമ്പനിയുടെ അവഗണനയ്ക്ക് തെളിവാണെന്ന് ഐറിഷ് ടെക്കികള്‍ പരാതിപ്പെടുന്നു. ലണ്ടന് പുറമേ ഇസ്രായേലി തലസ്ഥാനമായ ടെല്‍ അവിവ്, ബ്രസീലിലെ സാവോ പോളോ, പോളണ്ടിലെ വാര്‍സോ എന്നിവടങ്ങളില്‍ സ്ഥാപിച്ചത് പോലെ ഒരു ഗൂഗിള്‍ ക്യാമ്പസ് അയര്‍ലണ്ടിലും വരുമെന്നാണ് ടെക് ലോകം പ്രതീക്ഷിച്ചിരുന്നത്. 

എന്നാല്‍ ഗൂഗിള്‍ ക്യാമ്പസ് സ്ഥാപിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ നിന്ന് ഗൂഗിള്‍ ഡബ്ലിനെ അവഗണിക്കുകയായിരുന്നു. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും ടെക് മേഖലയില്‍ തുടക്കക്കാരായ കമ്പനികള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതാണ് ഗൂഗിള്‍ ക്യാമ്പസുകള്‍. അതേസമയം ഡബ്ലിനില്‍ നിന്ന് ഗൂഗിള്‍ ക്യാമ്പസ് ഒഴിവാക്കിയതോടെ അയര്‍ലണ്ടിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ നിരാശരായിരിക്കുകയാണ്. 

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ വിവിധ യൂറോപ്യന്‍ നഗരങ്ങളില്‍ വന്‍ തോതില്‍ നിക്ഷേപം ഇറക്കിയപ്പോഴും ഡാബ്ലിനെ അവഗണിക്കുകയായിരുന്നു. ലണ്ടനില്‍ 100 മില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ഗൂഗിള്‍ ഇറക്കിയത്. ഒരു മില്യന്‍ സ്‌ക്വയര്‍ ഫീറ്റ് വലുപ്പത്തിലുള്ള ആസ്ഥാന മന്ദിരമാണ് ഗൂഗിള്‍ ലണ്ടനില്‍ സ്ഥാപിക്കുന്നത്

Scroll To Top