Thursday November 23, 2017
Latest Updates

ഡബ്ലിനില്‍ ഗാര്‍ഡയ്ക്ക് തലവേദനയായി നിഗൂഢ ‘ഫാമിലി’. തലപ്പത്ത് സാധാരണക്കാരായ നാല് സഹോദരങ്ങള്‍

ഡബ്ലിനില്‍ ഗാര്‍ഡയ്ക്ക് തലവേദനയായി നിഗൂഢ ‘ഫാമിലി’. തലപ്പത്ത് സാധാരണക്കാരായ നാല് സഹോദരങ്ങള്‍

ഡബ്ലിന്‍ : ഡബ്ലിനില്‍ ഗാര്‍ഡക്ക് തലവേദനയായി ‘ഫാമിലി’. തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന അധോലോക മയക്കുമരുന്ന് മാഫിയ ക്രിമിനല്‍ സംഘമാണ് ‘ദ ഫാമിലി’. നിരവധി അംഗങ്ങളുണ്ടെന്നു കരുതുന്ന ഈ അധോലോക മാഫിയ സംഘത്തിന്റെ തലപ്പത്ത് സാധാരണ ജോലികളുമായി കഴിയുന്ന നാല് സഹോദരങ്ങളാണെന്നാണ് വിവരം.ഇവരെപ്പോലെ നിത്യജീവിതത്തില്‍ മുഴുകിയവരാണ് മിക്ക അംഗങ്ങളും.ഫുള്‍ടൈം ക്രിമിനലുകളും മയക്കുമരുന്നു വില്‍പ്പനക്കാരുമെല്ലാം ഇതില്‍ അംഗങ്ങളാണ്.വന്‍കിട ഗ്രൂപ്പുകളുടെ മേല്‍ കുറ്റമാരോപിച്ചാണ് ഇവര്‍ ‘ജോലി’ചെയ്യുന്നതെന്നും ഗാര്‍ഡ സംശയിക്കുന്നുണ്ട്.

രണ്ട് പതിറ്റാണ്ടിലേണ്ടെറെയായി ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന അധോലോക ഗ്രൂപ്പാണിത്.ഇവരെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ അസറ്റ്സ് ബ്യൂറോ 23 പ്രോപ്പര്‍ട്ടികളില്‍ റെയ്ഡ് നടത്തി.100ലേറെ ഗാര്‍ഡകളാണ് റെയ്ഡിനെത്തിയത്.മെയ് 23ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ ഉന്നത പ്രഹരശേഷിയുള്ള എകെ 47 തോക്ക് ബല്ലിഫെര്‍മോട് ഗാര്‍ഡ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നു ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

കിനഹാന്‍ ഹച്ച് സംഭവവുമായി നേരിട്ട് ഈ ഗ്രൂപ്പിന് ബന്ധമില്ലെന്നാണ് കരുതുന്നത്.കുറ്റകൃത്യങ്ങളുടെ ട്രാക് റിക്കോഡുള്ള നാല് സഹോദരങ്ങളാണ് ഈ ഗ്രൂപ്പ് നയിക്കുന്നതെന്നാണ് സൂചന.ഇവരെ ആളുകള്‍ വല്ലാതെ ഭയക്കുന്നുണ്ട്.പതിവിനു വിപരീതമായ രീതിയില്‍ വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഗാംഗാണ് ഇതെന്നാണ് പോലിസിന് ലഭിച്ച വിവരം. ഗ്രൂപ്പിലെ അംഗങ്ങളില്‍ മിക്കവരും സാധാരണ ജീവിതം നയിക്കുന്നവരാണ്. അതിനാല്‍ ഇവരുടെ ‘പുതിയ മുഖം’ ആര്‍ക്കും എളുപ്പം തിരിച്ചറിയാന്‍ കഴിയുന്നില്ല.

ബല്ലിഫെര്‍മോടാണ് ആസ്ഥാനമെന്നു കരുതുന്ന സംഘത്തിന് ക്ലോണ്ടാള്‍ക്കിന്‍,താല എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്.റോണാന്‍സടൗണ്‍ ഏരിയയില്‍ കൊക്കെയ്ന്‍ ഉള്‍പ്പടെയുള്ള മയക്കുമരുന്ന് വിപണന സംഘത്തിലുള്‍പ്പെട്ട ഒട്ടേറെ യുവാക്കളും ഈ ഗ്രൂപ്പിലുണ്ടെന്നും ഗാര്‍ഡ വെളിപ്പെടുത്തുന്നു.

Scroll To Top