Thursday April 27, 2017
Latest Updates

ഡബ്ലിനില്‍ ഗര്‍ഭിണികളുടെ പ്രതിഷേധം

ഡബ്ലിനില്‍ ഗര്‍ഭിണികളുടെ പ്രതിഷേധം

ഡബ്ലിന്‍: സഭയ്ക്ക് പുറത്ത് പ്രതിഷേധവുമായി ഗര്‍ഭിണികളായ അമ്മമാര്‍ ഒത്തുകൂടി. ബജറ്റവതരണത്തില്‍ മാതൃത്വ സംരക്ഷണവുമായി ബന്ധപ്പെട്ട സഹായ ധനങ്ങളില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ക്കെതിരെ പ്രതികരിച്ചാണ് ഗര്‍ഭിണികള്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചത്. സഭയ്ക്കകത്ത് റ്റി ഡിമാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ബില്ലിനെ സംബന്ധിച്ച അവസാനഘട്ട ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
അടുത്ത ജനവരി മുതല്‍ മെറ്റേര്‍ണിറ്റി ബെനഫിറ്റായി 230യൂറോ വച്ച് ആഴ്ച്ചയില്‍ നല്‍കാനായിരുന്നു ബജറ്റ് കണക്കനുസരിച്ച് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ 32 യൂറോ കുറച്ചതിനെ എതിര്‍ത്തുകൊണ്ടാണ് നാഷണല്‍ വുമന്‍സ് കൗണ്‍സില്‍ സംഘടിച്ചിരിക്കുന്നത്.
പ്രതിഷേധം നാഷണല്‍ വുമന്‍സ് കൗണ്‍സിലും ആക്ഷന്‍ ഓണ്‍ എക്‌സും എന്‍ജിഒ ലോക്കല്‍ ഗ്രൂപ്പുകളും ചേര്‍ന്നാണ് സംഘടിപ്പിച്ചത്.
പ്രതിഷേധം സ്വാഗതാര്‍ഹമാണെന്നും യഥാര്‍ത്ഥ ലക്ഷ്യത്തോടുകൂടിയുള്ളതാണെന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി കൗണ്‍സിലര്‍ റുത് കോപിംഗര്‍ പ്രതിഷേധക്കാരെ അനുകൂലിച്ചുകൊണ്ട് പ്രസ്താപിച്ചു.
അനീതിക്കെതിരെയുള്ള തുടര്‍ പോരാട്ടമായാണ് ഇതിനെ നോക്കിക്കാണുന്നതെന്നും അവര്‍ പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങള്‍ നീതിയുക്തമല്ലാത്ത തീരുമാനങ്ങള്‍ക്കെതിരെ ഇരട്ടി ശക്തിയോടെ പ്രതികരിക്കുമെന്നും റുത് കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധം ജോലിചെയ്യുന്ന സ്ത്രീകളുടെയും കുടുംബിനികളുടെയും മികച്ച മുന്നേറ്റമാണെന്നും ഫിന്‍ ഫാള്‍ റ്റി ഡി വില്ലി ഒ’ദിയ പറഞ്ഞു.
സോഷ്യല്‍ വെല്‍ഫെയര്‍ ബില്ല് പാസാക്കപ്പെടുമെങ്കിലും അടുത്ത ജനുവരിയില്‍ അത് പ്രാവര്‍ത്തികമാക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിന് നടപടികളില്‍ മാറ്റം വരുത്താമെന്നും ഒ’ദിയ പറഞ്ഞു.

Scroll To Top