Monday August 21, 2017
Latest Updates

ഡബ്ലിനില്‍ കുടുംബ നവീകരണ ധ്യാനം ഇന്ന് തുടങ്ങും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഡബ്ലിനില്‍ കുടുംബ നവീകരണ ധ്യാനം ഇന്ന്  തുടങ്ങും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഇന്ന് (ശനിയാഴ്ച്ച )ആരംഭിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനത്തിന്റെയും 28 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന കണ്‍വെന്‍ഷന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

25,26,27 (ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളിലാണ് ധ്യാനം നടത്തപെടുന്നത്.

കുടുംബ വിശുദ്ധീകരണ ധ്യാനത്തിന് ജേക്കബ് മഞ്ഞളി അച്ചനും, ക്രിസ്റ്റീന്‍ ധ്യാനത്തിന് യു.കെ സെഹിയോന്‍ മിനിസ്ട്രിയുടെ 10 അംഗ ടീമും നേതൃത്വം നല്കും. എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ 5.30 വരെയാണ് ധ്യാനശുശ്രുഷകള്‍. 3 മുതല്‍ 6 വരെ ക്ലാസ്സിലുള്ള കുട്ടികളുടെ ധ്യാനം ലിറ്റില്‍ പേസ് ദേവാലയത്തിലാണ് നടത്തപെടുക. 

9.45 ന് ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും ലിറ്റില്‍പേസ് ദേവാലയത്തിലേക്ക് ബസ്സില്‍ കൊണ്ടു പോകുന്നതിനാല്‍ കുട്ടികളുടെ റജിസ്‌ട്രേഷനും, കണ്‍സെന്റ് ഫോമും അതിന് മുന്‍പ് മാതാപിതാക്കള്‍ പൂര്‍ത്തികരിക്കേണ്ടതാണ്.

Scroll To Top