Tuesday April 25, 2017
Latest Updates

ഡബ്ലിനില്‍ കള്ളന്മാര്‍ പെരുകുന്നു :സിറ്റി സെന്റ്ററില്‍ നിന്നും ഒരാഴ്ച്ചക്കുള്ളില്‍ വലയിലായത് അമ്പത് പോക്കറ്റടിക്കാര്‍

ഡബ്ലിനില്‍ കള്ളന്മാര്‍ പെരുകുന്നു :സിറ്റി സെന്റ്ററില്‍ നിന്നും ഒരാഴ്ച്ചക്കുള്ളില്‍ വലയിലായത് അമ്പത് പോക്കറ്റടിക്കാര്‍

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററിലെ കടകളെയും ,യാത്രികരെയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഗ്യാങ്ങിലെ അമ്പതോളം പോക്കറ്റടിക്കാരെ ഗാര്‍ഡ വലയിലാക്കി. ഒ’കോണല്‍, ഗ്രാഫ്റ്റന്‍ സ്ട്രീറ്റുകളിലും ഹാപെന്നി പാലത്തിനു സമീപവും ഈയിടെയായി പോക്കറ്റടിക്കാരുടെയും കള്ളന്‍മാരുടെയും ശല്യം വര്‍ദ്ധിച്ചുവരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.

ഒറ്റപ്പെട്ട മോഷണ സംഭവങ്ങള്‍ ഇവിടെ എടിഎം മെഷീനുകളെ ചുറ്റിപ്പറ്റിയും നടന്നിരുന്നു. സിറ്റി സെന്ററിനെ മാത്രം ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള ആറോ എഴോ ഗ്രൂപ്പുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഒരു ഗ്രൂപ്പില്‍ നാലോ അഞ്ചോ അംഗങ്ങളാണ് ഉണ്ടാവുക. കൃത്യമായ പ്ലാനിംഗുകളും സമയനിര്‍ദ്ദേശങ്ങളും മോഷണത്തിനായി ഇവര്‍ നടത്തുന്നതായാണ് കണ്ടെത്തല്‍

ഒറ്റയ്ക്ക് വില കൂടിയ ഫോണില്‍ സംസാരിച്ചു നടന്നു പോകുന്നവരെ പിന്തുടര്‍ന്നു വിജനമായ സ്ഥലങ്ങളില്‍ എത്തുമ്പോള്‍ ഫോണുകളും ബാഗും തട്ടിപ്പറിച്ചെടുക്കുകയാണ് ഇവരുടെ പരിപാടി.ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ചും വിലകൂടിയ വസ്തുക്കള്‍ തട്ടിപ്പറിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടീട്ടുണ്ട് .

14 മുതല്‍ 50 വയസ്സുവരെ പ്രായമുള്ളവരും ഈ സംഘങ്ങളില്‍ ഉള്‍പ്പെടും. ഇവര്‍ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളെയും ടൂറിസ്റ്റുകളെയുമാണ്.

ഒ ‘കോണല്‍ സ്ട്രീറ്റ് ലോകത്തിലെ ഏറ്റവും മികച്ച തെരുവുകളിലോന്നാണെന്ന പഠന റിപ്പോര്‍ട്ട് ഡബ്ലിന്‍ ഗാര്‍ഡ ചീഫ് സൂപ്രണ്ട് പാറ്റ് ലൈഹി പുറത്തുവിട്ട അതെ ദിവസമാണ് പോക്കറ്റടിക്കാരെ ഗാര്‍ഡ ഓടിച്ചിട്ടു പിടിച്ചത് .7 മില്യനില്‍ ഒന്ന് മാത്രമാണ് ഒ ‘കോണല്‍ സ്ട്രീറ്റില്‍ അനിഷ്ട്ട സംഭവങ്ങള്‍ നടക്കാനുള്ള സാധ്യതയെന്നാണ് പഠന റിപ്പോര്‍ട്ട്

കഴിഞ്ഞ 12 മാസക്കാലത്തിനിടയില്‍ 12,000ത്തോളം മൊബൈല്‍ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഗാര്‍ഡ അധികൃതര്‍ വ്യക്തമാക്കിയത്. ഇത്തരത്തില്‍ 5 മില്ല്യന്‍ യൂറോയോളം ക്രിമിനലുകള്‍ കൈക്കലാക്കിയിട്ടുണ്ടെന്നാണ് ഗാര്‍ഡ വിലയിരുത്തുന്നത്.

ലിഫിയുടെ രണ്ടു ഭാഗങ്ങളില്‍ നിന്നും 16റോളം റൊമാനിയക്കാരെയാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ഗാര്‍ഡ പിടികൂടിയത്. കഴിഞ്ഞ വാരാന്ത്യത്തിലും 16റോളം പേര്‍ പല സ്ഥലങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സംശയത്തിന്റെ പേരില്‍ 16റോളംപേര്‍ കഴിഞ്ഞ ബുധനാഴ്ച്ച് ചോദ്യംചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഹാ പെന്നി ബ്രിഡ്ജില്‍ വച്ച് ടൂറിസ്റ്റിന്റെ പക്കല്‍ നിന്ന് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 25 ശതമാനത്തോളം വര്‍ദ്ധനവ് കള്ളന്‍മാരുടെ എണ്ണത്തില്‍ ഡബ്ലിന്‍ സിറ്റി സെന്ററിനടുത്തുള്ള തെരുവുകളില്‍ ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏറ്റവും കൂടുതലായി വിദേശ സംഘങ്ങള്‍ ഡബ്ലിനിലേക്ക് മോഷണം ലക്ഷ്യമിട്ട് എത്തിയിട്ടുണ്ടെന്നാണ് ഗാര്‍ഡ വിലയിരുത്തുന്നത്. പിയേര്‍സ് സ്ട്രീറ്റിലെയും സ്‌റ്റോര്‍ സ്ട്രീറ്റിലെയും ഗാര്‍ഡ സ്‌റ്റേഷനുകള്‍ ഒത്തുചേര്‍ന്ന് കള്ളന്‍മാരെ കുടുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.

ഡബ്ലിന്‍ സിറ്റി വളരെ ക്ലീനാക്കി മാറ്റാന്‍ ഇവരുടെ പദ്ധതികള്‍ക്ക് സാധിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍.ഓപറേഷന്‍ ഓഗ്രിമിന്റെ ഭാഗമായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരുവില്‍ അരങ്ങേറുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് പിയേര്‍സ് സ്ട്രീറ്റ് ഡിറ്റക്ടീവ് യൂനിറ്റാണ്.

Scroll To Top