Saturday February 25, 2017
Latest Updates

ഡബ്ലിനില്‍ കള്ളന്മാരുടെ ശല്യം രൂക്ഷമാകുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി ഗാര്‍ഡ

ഡബ്ലിനില്‍ കള്ളന്മാരുടെ ശല്യം രൂക്ഷമാകുന്നു;ജാഗ്രതാ നിര്‍ദ്ദേശവുമായി ഗാര്‍ഡ

ഡബ്ലിന്‍: ഡബ്ലിനില്‍ കള്ളന്മാരുടെ ശല്യം രൂക്ഷമാകുന്നു.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ ബുധനാഴ്ച നാല് പേരടങ്ങുന്ന അക്രമി സംഘം ഡണ്‍ലേരിയ്ക്കടുത്ത കില്ലിനെയിലെ ഒരു വീട്ടില്‍ കയറി പ്രായമായ ദമ്പതിമാരെയും അവരുടെ രണ്ടു ചെറുമക്കളെയും ഭീഷണിപ്പെടുത്തി.

ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കഠാര ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമി സംഘം വീട്ടില്‍ അതിക്രമിച്ച് കയറിയത്.അക്രമി സംഘം പണവും ആഭരണങ്ങളും കൈക്കലാക്കിയാണ് മടങ്ങിയത്.സംഭവുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ഉള്ളവര്‍ ഷാങ്കില്‍ ഗാര്‍ഡ സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് ഗാര്‍ഡ ആവശ്യപ്പെട്ടു

Scroll To Top