Friday May 26, 2017
Latest Updates

ഡബ്ലിനില്‍ ഇസ്രായേലിനെതിരെ വീണ്ടും പ്രതിഷേധം,’മരണ സമരം’ 

ഡബ്ലിനില്‍ ഇസ്രായേലിനെതിരെ വീണ്ടും പ്രതിഷേധം,’മരണ സമരം’ 

ഡബ്ലിന്‍: ഡബ്ലിനില്‍ ഇസ്രായേലിനെതിരെ വീണ്ടും പ്രതിഷേധം. ഡബ്ലിന്‍ നഗരത്തില്‍ ഒത്തുകൂടിയ ഇരുപതോളം പ്രതിഷേധക്കാര്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം ചെയ്തത്. മറ്റ് പ്രതിഷേധ പ്രകടനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരണ സമരമാണ് (Die-in) പ്രതിഷേധക്കാര്‍ നടത്തിയത്. മരിച്ചത് പോലെ തെരുവില്‍ കിടന്നു പ്രതിഷേധിക്കുന്ന സമരമുറയാണ് ഡൈ ഇന്‍ സമരം. ആക്റ്റ് ഓഫ് പാലസ്തീന്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് മുഖേനയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.പേജിലൂടെ വിവരം അറിഞ്ഞ നിരവധി പേര്‍ സമരത്തില്‍ പങ്കെടുക്കാന്‍ എത്തി. 

പാലസ്തീന്‍ പതാകയും പാലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും ഏന്തിയാണ് പ്രതിഷേധ പ്രകടനക്കാര്‍ സമരം നയിച്ചത്. മേരി സ്ട്രീറ്റിലെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സറില്‍ നിന്നാണ് പ്രതിഷേധ സമരം ആരംഭിച്ചത്. തുടര്‍ന്ന് ജെര്‍വിസ് സ്ട്രീറ്റിലെ സ്മിത്ത്‌സ് ഷോപ്പിന്റെ രണ്ടാം നിലയിലും സമരം നടത്തി. പിന്നീട് ടെസ്‌കോയുടെ മുന്നില്‍ എത്തിയ സമരക്കാര്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ എന്ന് കരുതപ്പെടുന്ന സാധനങ്ങള്‍ മാളിന് മുന്നില്‍ നിരത്തിയിട്ടു. ഗാര്‍ഡയും മാളിലെ സുരക്ഷ ജീവനക്കാരും സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും സമരക്കാരെ ആരെയും അറസ്റ്റ് ചെയ്യുകയോ ബലം പ്രയോഗിച്ച് നീക്കുകയോ ചെയ്തില്ല. 

ഇസ്രായേല്‍ ഗാസ സംഘര്‍ഷം തുടങ്ങിയ ശേഷം പാലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അയര്‍ലണ്ടില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

Scroll To Top