Saturday October 20, 2018
Latest Updates

ഡബ്ലിനില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ യോഗാ ദിനാചരണം ഇന്ന്

ഡബ്ലിനില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ യോഗാ ദിനാചരണം ഇന്ന്

ഡബ്ലിന്‍:അന്താരാഷ്ട്ര യോഗാ ദിനാചരണപരിപാടികളില്‍ അണിചേരാന്‍ അയര്‍ലണ്ടും.

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ റാനിലയിലെ ഡാര്‍ട്ട് മൗത് സ്‌ക്വയര്‍ പാര്‍ക്കില്‍ ഇന്ന് രാവിലെ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പേര്‍ എത്തുമെന്നാണ് എംബസി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഇന്ന്,ജൂണ്‍ 17 (ശനി )രാവിലെ 10.30നാണ് അന്തര്‍ദേശീയ യോഗാദിനാചരണപരിപാടികള്‍ ഡബ്ലിനില്‍ ആരംഭിക്കുക. യോഗതെറാപ്പി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, ആര്‍ട്ട് ഓഫ് ലിവിംഗ്, ബ്രഹ്മകുമാരീസ്, അമ്മ അയര്‍ലണ്ട് ,യൂറോപ്യന്‍ യൂണിയന്‍ ഓഫ് യോഗ,ഗായത്രി പരിവാര്‍ ,അയര്‍ലണ്ടിലെ മറ്റു യോഗ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നാണ് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ അമ്പാസിഡര്‍ വിജയ താക്കൂര്‍ സിംഗ് ഉള്‍പ്പെടെ നിരവധി സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തും.പ്രവേശനം സൌജന്യമായിരിക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യോഗ മാറ്റ് കൊണ്ടു വരേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.

Scroll To Top