Sunday August 19, 2018
Latest Updates

ഡബ്ലിനില്‍ ഇതാദ്യമായി നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ജോബ് ഫെയര്‍ :അയര്‍ലണ്ടിലും വിദേശത്തും ജോലി നേടാന്‍ അവസരമൊരുങ്ങുന്നു 

ഡബ്ലിനില്‍ ഇതാദ്യമായി നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ജോബ് ഫെയര്‍ :അയര്‍ലണ്ടിലും വിദേശത്തും ജോലി നേടാന്‍ അവസരമൊരുങ്ങുന്നു 

ഡബ്ലിന്‍ :നഴ്‌സിംഗ് മേഖലയില്‍ തൊഴിലവസരങ്ങള്‍ തേടുന്നവര്‍ക്കായി ‘നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ജോബ് ഫെയര്‍’ മാര്‍ച്ച് 24, ശനിയാഴ്ച ഡബ്ലിന്‍ ആര്‍ ഡി എസ്സില്‍ (RDS) വച്ച് നടക്കും.

മെഡിക്കല്‍, നഴ്‌സിങ്, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ മേഖലകളില്‍ റിക്രൂട്ട്‌മെന്റ് പരിപാടികള്‍ നടത്തുന്ന ഓണ്‍ലൈന്‍ സംരംഭമായ ‘ഹെല്‍ത്ത് സെക്ടര്‍ ജോബ് ഇവന്റസി’ന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

അയര്‍ലണ്ടിലെയും യുകെയിലെയും പ്രമുഖ ആശുപത്രികളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ജോബ് ഫെയര്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള സുവര്‍ണാവസരമാണ്. ജോലിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും പുതിയതായി പഠിച്ചിറങ്ങിയവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നു സംഘാടകര്‍ പറയുന്നു.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഐഡന്റിറ്റി കാര്‍ഡ്( പാസ്‌പോര്‍ട്ട് / ഡ്രൈവിങ് ലൈസന്‍സ്), അഡ്രസ് പ്രൂഫ്, ബയോ ഡേറ്റ , എഡ്യൂക്കേഷണല്‍ ക്വാളിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, PNI എന്നീ രേഖകളുമായി മാര്‍ച്ച് 24ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും.

ഹോസ്പിറ്റലുകള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന ജോബ് ഫെയര്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി http://www.nursingjobfair.ie  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Scroll To Top