Sunday October 22, 2017
Latest Updates

ഡബ്ലിനില്‍ ആറ് വയസുകാരന് വെടിയേറ്റു

ഡബ്ലിനില്‍ ആറ് വയസുകാരന് വെടിയേറ്റു

ഡബ്ലിന്‍: ഡബ്ലിനില്‍ ആറ് വയസുകാരന് വെടിയേറ്റു. ബല്ലിഫെര്‍മോട്ടിലെ ക്രാഫ്റ്റ്വുഡ് ഗാര്‍ഡന്‍സിലാണ് സംഭവം നടന്നത്. വെടിയേറ്റ ബാലനെ ക്രംലിനിലെ ഔര്‍ ലേഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയേറ്റ ബാലന്റെ പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് വെടി വെപ്പ് ഉണ്ടായതെന്നോ ആരാണ് വെടി വച്ചതെന്നോ വ്യക്തമല്ല.കുട്ടിയുടെ നില ആശങ്കാജനകമായി തുടരുന്നു. 

സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് ഗാര്‍ഡ അറിയിച്ചു. ദൃക്‌സാക്ഷികള്‍ ഉണ്ടെങ്കില്‍ അക്രമിയെക്കുറിച്ച് ഗാര്‍ഡയില്‍ വിവരം അറിയിക്കണമെന്ന് ഗാര്‍ഡ അധികൃതര്‍ അറിയിച്ചു. സൗത്ത് ഡബ്ലിനിലെ ബല്ലിഫെര്‍മോട്ട് ഗാര്‍ഡ സ്‌റ്റേഷനിലാണ് വിവരം അറിയിക്കേണ്ടത്. ഇന്നലെ തന്നെ ഡബ്ലിനില്‍ വെടിയേല്‍ക്കുന്ന രണ്ടാമത്തെ ആളാണ് ഈ ആറ് വയസുകാരന്‍. ബല്‍ബ്രിഗനിലെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച് ഒരു 45 കാരനും ഇന്നലെ വെടിയേറ്റിരുന്നു.

Scroll To Top