Thursday September 21, 2017
Latest Updates

ഡബ്ലിനില്‍ ആക്രമണ പരമ്പര തുടരുന്നു; ക്ലോണ്ടാല്‍ക്കിനില്‍ പതിനാറുകാരന്റെ മൂന്ന് വിരലുകള്‍ അറുത്ത് മാറ്റി

ഡബ്ലിനില്‍ ആക്രമണ പരമ്പര തുടരുന്നു; ക്ലോണ്ടാല്‍ക്കിനില്‍ പതിനാറുകാരന്റെ മൂന്ന് വിരലുകള്‍ അറുത്ത് മാറ്റി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അക്രമികള്‍ അഴിഞ്ഞാടുന്നു. ആറ് വയസുകാരന് വെടിയേറ്റതിന് പിന്നാലെ പതിനാറുകാരന്റെ വിരലുകള്‍ അറുത്ത് മാറ്റി. ക്ലോണ്ടാല്‍ക്കിനിലെ കില്‍ക്രോണനിലാണ് സംഭവം. അജ്ഞാത സംഘം പതിനാറുകാരന്റെ മൂന്ന് വിരലുകളാണ് അറുത്ത് മാറ്റിയത്. ഗുരുതരമായി പരുക്കേറ്റ ബാലന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ആക്രമിക്കപ്പെട്ട ബാലന്‍ നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മറ്റൊരു ക്രിമിനല്‍ സംഘത്തിന്റെ നിയന്ത്രണത്തിനുള്ള മേഖലയില്‍ ഈ ബാലന്‍ കടന്നതാണ് ക്രിമിനല്‍ സംഘത്തെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് ബാലനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിരലുകള്‍ മുറിച്ച് മാറ്റുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. പതിനാറുകാരന് നേരെ ഉണ്ടായ ആക്രമണം കിരാത നടപടിയാണെന്ന് പ്രാദേശിക ഫിനാഫാള്‍ കൌണ്‍സിലര്‍ ട്രെവര്‍ ഗിള്ളിഗന്‍ പറഞ്ഞു. 

താന്‍ കൌണ്‍സിലറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷമായി ഈ പത്ത് വര്‍ഷ കാലയളവില്‍ ഇത് ആദ്യമായാണ് ഇത്രയും കിരാതമായ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഗിള്ളിഗന്‍ പറഞ്ഞു. അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ ഗാര്‍ഡയെ നിയമിക്കണമെന്ന് കൌണ്‍സിലര്‍ ആവശ്യപ്പെട്ടു.

Scroll To Top