Sunday August 19, 2018
Latest Updates

ഡബ്ലിനിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഫോക്‌സ് റോക്കിലെ ഇന്ത്യാ ഹൗസ്സില്‍

ഡബ്ലിനിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഫോക്‌സ് റോക്കിലെ ഇന്ത്യാ ഹൗസ്സില്‍

ഡബ്ലിന്‍:ഇന്ത്യയുടെ 71ാമത് സ്വാതന്ത്ര്യദിനാചരണം ഓഗസ്റ്റ് 15ന് ചൊവാഴ്ച രാവിലെ 9.30ന് ഡബ്ലിനിലെ ഫോക്സ്റോക്കിലുള്ള നോക്ക് സിന്ന ഇന്ത്യാ ഹൗസില്‍ നടത്തപ്പെടും.

കൃത്യം 9.30ന് അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് ദേശീയ പതാക ഉയര്‍ത്തും.തുടര്‍ന്ന് സ്വാതന്ത്ര്യദിനസന്ദേശം നല്‍കും.ചടങ്ങില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ എല്ലാ ഇന്ത്യന്‍ വംശജരെയും ക്ഷണിക്കുന്നതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.

എന്‍ 11 നില്‍ സ്റ്റിലോര്‍ഗനടുത്താണ് നോക്ക് സിന്നയിലെ ഇന്ത്യ ഹൗസ്.

Scroll To Top