Sunday December 17, 2017
Latest Updates

ഡബ്ലിനിലെ വീട് വാടക രണ്ട് വര്‍ഷത്തിനുള്ളില്‍ 2000 യൂറോ വരെ ആകുമെന്ന് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനികള്‍ 

ഡബ്ലിനിലെ വീട് വാടക രണ്ട് വര്‍ഷത്തിനുള്ളില്‍ 2000 യൂറോ വരെ ആകുമെന്ന് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനികള്‍ 

ഡബ്ലിന്‍:ഡബ്ലിനിലെ ശരാശരി വാടക 2019ഓടെ 2,000 യൂറോ വരെയായി ഉയരുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സാവ്ല്‍സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.2007 മുതല്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ വാടകക്കാര്‍ വര്‍ധിക്കുകയാണ്.ഈ പ്രവണതയില്‍, ഓരോ വര്‍ഷവും ഡബ്ലിനിലെ വാടകയില്‍ 5.6% വരെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലെ പ്രവചനം .2019ഓടെ പ്രതിമാസം ശരാശരി 2,000 യൂറോയില്‍ കൂടുതലാകും ഇത്.ഡബ്ലിന് പുറത്ത് ശരാശരി 7.2%വും വാടക വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ ഇതേ കുറിച്ച് ഡബ്ലിന്‍ ടെനന്റ്‌സ് അസോസിയേഷന്റെ നിഗമനം പണിതു കൊണ്ടിരിക്കുന്ന വീടുകള്‍ വിറ്റുപോകാനായുള്ള ഭയപ്പെടുത്തലുകളാണ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനികള്‍ നടത്തുന്നത് എന്നാണ്.വിപണിയില്‍ അനാവശ്യ ഭീതിയുണ്ടാക്കി ലാഭം കൊയ്യാനുള്ള ശ്രമമാണിത്.കൃത്യമായ സര്‍ക്കാര്‍ നയങ്ങള്‍ ഭവനവിതരണ മേഖലയില്‍ നടപ്പാക്കുകയും,നിലവിലുള്ള വാടക നയങ്ങള്‍ നടപ്പാക്കുകയും ചെയ്താല്‍ പോലും ഇത്തരം ജല്പനങ്ങള്‍ക്ക് സാധുതയില്ലെന്ന് കാണാമെന്ന് ഡബ്ലിന്‍ ടെനന്റ്‌സ് അസോസിയേഷന്‍ വക്താവ് പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസില്‍ നിന്നുള്ള ത്രൈമാസ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 895,600 ആളുകള്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് .കഴിഞ്ഞ 12 മാസങ്ങളില്‍ ആയി 39,500 പേരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഡബ്ലിനിലെ ജനസംഖ്യയുടെ കണക്ക് 24.3 ശതമാനവും വാടകക്കാരാണ്.കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം റെന്റല്‍ യൂണിറ്റുകളില്‍ 199,466 സ്വകാര്യ മേഖലയിലെ നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ളതാണ്.61.1% ആണ് ഐറിഷ് സ്റ്റോക്ക്.വാടക വീടുകളുടെ എണ്ണവും കൂടിയിട്ടുണ്ട്.2016നെ അപേക്ഷിച്ച് ശരാശരി 2.7 മുതല്‍ 2.8 വരെയാണ് ഇവയുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്.വെറും 1.31 ശതമാനം വാടക വീടുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്.

Scroll To Top