Monday August 20, 2018
Latest Updates

ഡബ്ലിനിലെ വീടുകളുടെ വില കുറയുന്നുവെന്ന അവകാശവാദവുമായി ഏജന്റുമാര്‍,യഥാര്‍ത്ഥ കണക്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചത് 145,000 യൂറോ വരെ 

ഡബ്ലിനിലെ വീടുകളുടെ വില കുറയുന്നുവെന്ന അവകാശവാദവുമായി ഏജന്റുമാര്‍,യഥാര്‍ത്ഥ കണക്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചത് 145,000 യൂറോ വരെ 

ഡബ്ലിന്‍:ഡബ്ലിന്‍ മേഖലയില്‍ മാത്രം ഓരോ ദിവസവും നൂറു വീടുകള്‍ വീതം മാര്‍ക്കറ്റില്‍ പുതുതായി വില്‍പ്പനയ്ക്ക് വെയ്ക്കപ്പെടുന്നുവെന്ന കണക്കുകളുമായി ഏജന്റുമാര്‍. ദേശീയതലത്തില്‍ ഡബ്ലിന്‍ സിറ്റിയില്‍ നടന്ന ഇടപാടുകകളേക്കാള്‍ കുറവാണ് ഉണ്ടായതെന്നും പുതിയ രേഖകള്‍ വ്യക്തമാക്കുന്നു.

നഗരത്തിന് പുറത്ത് കഴിഞ്ഞ വര്‍ഷം നടന്ന കൂടിയ ഭവനവ്യാപാരങ്ങള്‍ വില കൂടിയ അവസ്ഥയില്‍ ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞ വില്‍പ്പനക്കാര്‍ നഗരമേഖലയിലെ പഴയ വീടുകളുടെ വിലയില്‍ കൂടുതല്‍ ഇളവ് വരുത്തിയേക്കാമെന്ന സൂചനകളാണ് മൈ ഹോം’ ഉള്‍പ്പെടെയുള്ള റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ നല്‍കുന്നത്.

ജനങ്ങള്‍ ഡബ്ലിന്‍ സിറ്റി വിട്ട് സമീപ കൌണ്ടികളിലേയ്ക്ക് താമസം മാറാന്‍ തുടങ്ങുമ്പോഴും ഡബ്ലിനിലെ വീടുകള്‍ വില്പനയാവുന്നില്ലത്രേ.ഡബ്ലിന് പുറത്തുള്ള ശരാശരി വില 210000 എന്ന തോതില്‍ തുടരുമ്പോള്‍ നഗരത്തിലെ 2 ബെഡ് റൂമിന്റെ വില 345,000 എന്ന നിലയിലാണ് എന്ന് മൈ ഹോം.കോം കണക്കുകള്‍ പറയുന്നു.അഞ്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ശരാശരി 145000 യൂറോ കൂടുതലാണിത്.

സെന്‍ട്രല്‍ ബാങ്കിന്റെ മോര്‍ട്ടഗേജ് വായ്പാ വ്യവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ ഏറ്റവും ആദ്യം ബാധിക്കുന്നതു ഡബ്ലിന്‍ മേഖലയെ ആയിരിക്കും. വിലവര്‍ദ്ധനവ് ഡബ്ലിന്‍ മേഖലയെ ആദ്യം ബാധിക്കുന്നതിനു ഇതാണ് കാരണമാകുന്നത്. വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് വിലക്കയറ്റം വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന വിലയും പ്രതിസന്ധികളും തുടരുമ്പോഴും ഡബ്ലിനില്‍ ഭവന വില്പനയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായാണ് കാണുന്നത്. പണപ്പെരുപ്പമാണ് ഇതിന്റെ മറ്റൊരു കാരണം.

കഴിഞ്ഞ വര്‍ഷം അവസാനം നിലനിന്നിരുന്ന വിലയില്‍ നിന്ന് എട്ട് ശതമാനം വര്‍ധനവാണ് ഡബ്ലിനില്‍ ഉണ്ടായിരിക്കുന്നത്. അയര്‍ലണ്ടിലെ മൊത്ത കണക്കുകള്‍ പ്രകാരം വര്‍ദ്ധനവ് ഏഴു ശതമാനം ആണ്. അഞ്ചു വര്‍ഷം മുമ്പത്തേതിനേക്കാള്‍ 50% ഉയര്‍ന്ന വര്‍ദ്ധനവാണിത്.

കൂടുതല്‍ ഭവനങ്ങള്‍ പണിയപ്പെടുന്നുണ്ടെങ്കിലും,അവയില്‍ 70 ശതമാനവും അടുത്ത വര്‍ഷം അവസാനത്തോടെയേ വിപണിയില്‍ ലഭ്യമാവുകയുള്ളു എന്നാണ് എന്നാണ് ഡവലപ്പര്‍മാര്‍ തന്നെ നല്‍കുന്ന സൂചന.ഈ വര്‍ഷം പഴയ വീടുകള്‍ വില്‍ക്കാനുള്ള ശ്രമമാണ് ഏജന്റുമാര്‍ നടത്തുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top