Friday September 22, 2017
Latest Updates

ഡബ്ലിനിലെ യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,രജിസ്ട്രേഷന്‍ വ്യാഴാഴ്ച വരെ മാത്രം 

ഡബ്ലിനിലെ യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,രജിസ്ട്രേഷന്‍ വ്യാഴാഴ്ച വരെ മാത്രം 

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ യൂത്ത് ഇഗ്ഗ്നെറ്റിന്റെ ആഭിമുഖ്യത്തില്‍ ഫാദര്‍ ബിനോജ് മുളവരിക്കല്‍ നേതൃത്വം നല്‍കുന്ന ‘THE BURNING BUSH’ യുവജന ധ്യാനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡബ്ലിന്‍ ടാലയില്‍ ബോഹ്‌ര്ണബ്രീനയില്‍ ഉള്ള പ്രകൃതി രമണീയമായ സെന്റ് ആന്‍സ് പള്ളിയില്‍ വച്ച് ഈ മാസം 25 വെള്ളിയാഴ്ചയും 26 ശനിയാഴ്ചയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഈ യുവജന ധ്യാനത്തില്‍ 13 വയസിനു മുകളില്‍ ഉള്ള യുവജനങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്. 17 വയസിനു താഴെയുള്ള യുവജനങ്ങള്‍ മാതാ പിതാക്കളുടെ സമ്മതത്തോടെ വേണം പങ്കെടുക്കുന്നത്. രണ്ടു ദിവസവും ധ്യാനം രാവിലെ 9.30 നു ആരംഭിച്ചു വൈകിട്ട് 5.00 മണിക്ക് അവസാനിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി ഇനിയും പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കു www.syromalabar.ie എന്ന വെബ്സൈറ്റില്‍ വ്യാഴാഴ്ച വരെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വ്യാഴാഴ്ചയ്ക്കു ശേഷം ധ്യാനരജിസ്ട്രേഷന്‍ പരിമിതമായേ അനുവദിക്കുകയുള്ളൂ.

സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ യൂത്ത് കോഓര്‍ഡിനേറ്ററായി ഇറ്റലിയില്‍ സേവനം അനുഷ്ഠിക്കുന്ന ഫാദര്‍ ബിനോജ് മുളവരിക്കല്‍ അനേകം ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങളുടെ അറിയപ്പെടുന്ന സംഗീതജ്ഞനും,സംഘടകനുമാണ്.

ഒരു സംഗീതാത്മക ധ്യാനത്തില്‍ പങ്കെടുത്തു വ്യക്തിത്വ വികാസവും ആത്മീയ പരിപോഷണവും നേടുവാന്‍ എല്ലാ യുവജനങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് സീറോ മലബാര്‍ ചാപ്ലൈന്‍മാരായ ഫാദര്‍ ജോസ് ഭരണികുളങ്ങരയും ഫാദര്‍ ആന്റണി ചീരംവേലിലും അറിയിച്ചു.

Scroll To Top