Friday January 19, 2018
Latest Updates

ഡബ്ലിനിലെ മുസ്‌ളീം പെണ്‍കുട്ടിയുടെ ചേലാകര്‍മ്മം:മാതാപിതാക്കള്‍ അറസ്റ്റില്‍ 

ഡബ്ലിനിലെ മുസ്‌ളീം പെണ്‍കുട്ടിയുടെ ചേലാകര്‍മ്മം:മാതാപിതാക്കള്‍ അറസ്റ്റില്‍ 

ഡബ്ലിന്‍:ഡബ്ലിനില്‍ സ്വന്തം മകളുടെ ചേലാകര്‍മ്മം (വൈദ്യശാസ്ത്രപരമായ കാരണങ്ങളാലല്ലാതെ സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയവങ്ങള്‍ മതപരമായ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന സമ്പ്രദായം)നടത്തിയതിനാണ് 35 വയസുകാരനായ പിതാവിനേയും ,25 വയസുകാരിയായ മാതാവിനേയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

ഇവരുടെ പാസ്പോര്‍ട്ടുകള്‍ സറണ്ടര്‍ ചെയ്യാനാവശ്യപെട്ട കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യത്ത് നിന്നും അയര്‍ലണ്ടില്‍ അഭയാര്‍ഥിയായി എത്തിയവരാണ് പെണ്‍കുട്ടിയുടെ മേല്‍ കിരാതവും പ്രാകൃതവുമായ ലൈംഗീക ആക്രമണം നടത്തിയത്.

അനസ്തീഷ്യ കൂടാതെ ഒരു കത്തിയോ റേസറോ കത്രികയോ ഉപയോഗിച്ച് നാടന്‍ ശൈലിയിലാണ് മകളുടെ ചേലാകര്‍മ്മം ഇവര്‍ നിര്‍വഹിച്ചത്.മുറിവുണ്ടാക്കിയതിനുശേഷം മുറികൂടാനായി ചിലപ്പോള്‍ നാലാഴ്ചയോളം കാലുകള്‍ കൂട്ടിക്കെട്ടി വെച്ചെന്ന വിവരം അറിഞ്ഞ ഗാര്‍ഡ പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.

ലിംഗാസമത്വം, സാംസ്‌കാരിക സ്വത്വം, വിശുദ്ധി സംബന്ധിച്ച ആശയങ്ങള്‍, പാതിവ്രത്യം, സൗന്ദര്യബോധം, സ്ഥാനം, ബഹുമാന്യത, സ്ത്രീകളുടെ ലൈംഗിക സുഖത്തെയും സംതൃപ്തിയെയും ഇല്ലാതാക്കുന്നതിലൂടെ പാതിവ്രത്യം, പരിശുദ്ധി എന്നിവ എന്നിവയിലൊക്കെയാണ് പുരുഷാധിപത്യപരമായ ഈ കര്‍മ്മം ഊന്നിനില്‍ക്കുന്നത്. ഇത് നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും അറിവില്ലായ്മ മൂലം ഇതിനെ പൊതുവില്‍ പിന്തുണയ്ക്കുന്നുണ്ട്

കേസ് നടപടികളില്‍ പൂര്‍ണ്ണമായും സഹകരിച്ചാല്‍ ഇവരെ ജാമ്യത്തില്‍ വിടാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Scroll To Top