Saturday February 25, 2017
Latest Updates

ഡബ്ലിനിലെ മലയാളികള്‍ സ്വര്‍ണ്ണ മോഷ്ട്ടാക്കളെ എന്തിനു പേടിക്കണം?സ്വര്‍ണ്ണം സൂക്ഷിക്കാന്‍ ഇത്ര സൗകര്യമുള്ളപ്പോള്‍ …..

ഡബ്ലിനിലെ മലയാളികള്‍ സ്വര്‍ണ്ണ മോഷ്ട്ടാക്കളെ എന്തിനു പേടിക്കണം?സ്വര്‍ണ്ണം സൂക്ഷിക്കാന്‍ ഇത്ര സൗകര്യമുള്ളപ്പോള്‍ …..

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മലയാളിയുടെ ഏറ്റവും വലിയ പേടി സ്വപ്നം ഇപ്പോള്‍ മോഷ്ട്ടാക്കള്‍ ആണ്.അഞ്ചോ ആറോ വര്‍ഷം മുന്‍പ് വരെ ഇത്തരം ഒരവസ്ഥയെ പറ്റി ചിന്തിക്കുക പോലും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു.വീട് പൂട്ടാതെ പുറത്തു പോയാലും പേടിക്കാനില്ലാത്ത സ്ഥലം എന്ന് പോലും വിശേഷിപ്പിക്കപ്പെട്ട രാജ്യം !.

പക്ഷേ ,രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ തകര്‍ച്ചയും ,മോഷണം തൊഴിലാക്കിയ ഒരു പറ്റം ആള്‍ക്കാരുടെ ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റവും വഴി ക്രിമിനലുകളുടെ വിളയാട്ടകേന്ദ്രം എന്നൊരു പേര് ഇപ്പോള്‍ അയര്‍ലണ്ടിന് വന്ന് ചേര്‍ന്നിരിക്കുകയാണ്.മയക്ക് മരുന്ന് വില്‍പ്പനലോബിയും കൂടി ചേരുമ്പോള്‍ ഡബ്ലിന്‍ നഗരം മോഷ്ട്ടാക്കളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തായി.

ഗാര്‍ഡയുടെ കണക്ക് പ്രകാരം അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന മോഷണങ്ങളില്‍ അമ്പത് ശതമാനത്തോളം ഏഷ്യന്‍ വംശജരുടെ വീടുകളിലോ ,സ്ഥാപനങ്ങളിലോ ആണെന്നത് കള്ളന്‍മാര്‍ ഏഷ്യന്‍ വംശജരെ പ്രത്യേകം ഉന്നം വയ്ക്കുന്നു എന്നതിന് വ്യക്തമായ സൂചനയായി കരുതേണ്ടിയിരിക്കുന്നു.ഇതിന് കാരണമായി ഗാര്‍ഡ പറയുന്നത് എഷ്യാക്കാരുടെ സ്വര്‍ണ്ണഭ്രമമാണ്.

ഏറ്റവും എളുപ്പമായി കൊള്ളയടിക്കാവുന്നതും ,വില്‍പ്പന നടത്താവുന്നതുമായ സ്വര്‍ണ്ണാഭരണങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍ ,എന്ന നിലയില്‍ മാത്രമല്ല കള്ളന്‍മാര്‍ മലയാളികളടക്കമുള്ള ഏഷ്യന്‍ വംശജരുടെ വീടുകള്‍ പ്രത്യെകമായി ലക്ഷ്യമിടുന്നതെന്ന് ഗാര്‍ഡ സൂചിപ്പിക്കുന്നു.സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യാക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടുന്നതെന്ന് വിവിധ കൌണ്ടികളിലെ ഗാര്‍ഡാ ഡൈവേര്‍സിറ്റി കമ്മിറ്റികളില്‍ ഗാര്‍ഡ അധികൃതര്‍ അറിയിക്കുകയുണ്ടായി.

മലയാളികളെ സംബന്ധിച്ചിടത്തോളം സ്വര്‍ണ്ണാഭരണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ആവശ്യവുമാണ് .താരതമ്മ്യേനെ സുരക്ഷാകരുതലുകള്‍ ഉള്ള നിരവധി വീടുകളിലാണ് ഈ വര്‍ഷവും കളവ് നടന്നത് .കഴിഞ്ഞ വര്‍ഷം ചില വീടുകളില്‍ നിന്നും പവന്‍ കണക്കിന് സ്വര്‍ണ്ണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഡബ്ലിനിലെ മിക്കവാറും പ്രദേശങ്ങളിലും ,സ്ലൈഗോ ഉള്‍പ്പെടെയുള്ള കൌണ്ടികളിലും ഇന്ത്യന്‍ വംശജര്‍ മാത്രം ലക്ഷ്യം വെയ്ക്കപ്പെട്ട നിരവധി മോഷണങ്ങള്‍ ഉണ്ടായി.

സുരക്ഷിതമായി വില പിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഒരിടം തേടിയവര്‍ നിരവധിയാണ്.നാട്ടില്‍ കൊണ്ടുപോയി ബാങ്ക് ലോക്കറിലോ മറ്റോ സൂക്ഷിച്ചാലും ഒരാവശ്യത്തിന് ഇവിടെ ഉപയോഗിക്കാന്‍ ആവാത്ത അവസ്ഥയുണ്ടാവും.

മലയാളികള്‍ അടക്കമുള്ളവരുടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരവുമായാണ് ഡബ്ലിന്‍ മെറിയോണ്‍ സ്‌ക്വയറിനടുത്തുള്ള സൗത്ത് കമ്പര്‍ലാന്‍ഡ് സ്ട്രീറ്റിലെ മെറിയോണ്‍ വാല്‍റ്റീസിന്റെ വരവ് . സ്വര്‍ണ്ണമടക്കം നിങ്ങളുടെ എന്ത് വിലപിടിപ്പള്ള സാധനങ്ങളുംസുരക്ഷിതമായി സൂക്ഷിക്കാനുള്ള ഒരിടമാണ് ഹോസ്പിറ്റാലിറ്റി ഹൗസില്‍ ആരംഭിച്ചിരിക്കുന്ന മെറിയോണ്‍ വാല്‍റ്റീസ്.

പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ ,പണമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍, പഠനരേഖകളും ,റിപ്പോര്‍ട്ടുകളും തുടങ്ങി ഒസ്യത്തും ,വസ്തുവിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റും വരെ സൂക്ഷിക്കാന്‍ ഉള്ള സൗകര്യം മെറിയോണ്‍ വാല്‍റ്റിസ് ഒരുക്കിയിട്ടുണ്ട് .

ഇവിടെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന എല്ലാ സാധനങ്ങളും പൂര്‍ണ്ണമായും ഇന്‍ഷ്വറന്‍സ് ചെയ്യപ്പെട്ടിരിക്കും . സൂക്ഷിപ്പിനായി ഏല്‍പ്പിക്കുന്ന വസ്തുക്കള്‍ എന്താണെന്ന് വെളിപ്പെടുത്തേണ്ടതില്ല.

വിവിധ അളവിലുള്ള പാസ്‌പ്പോര്‍ട്ട് ബോക്‌സ് മുതല്‍ ജംബോ ബോക്‌സ് വരെയുള്ള നിരവധി സൈസ് പെട്ടികളിലായാണ് വാല്‍റ്റിസില്‍ വസ്തുക്കള്‍ സൂക്ഷിക്കുന്നത് .ബോക്‌സിന്റെ വലിപ്പമനുസരിച്ചാണ് വാടക നിശ്ചയിക്കുന്നത് . ബോക്‌സിലാക്കി സൂക്ഷിക്കുന്ന സാധനങ്ങള്‍ അതിന്റെ ഉടമയ്ക്കല്ലാതെ മറ്റാര്‍ക്കും എടുക്കാന്‍ പറ്റാത്തത്ര സുരക്ഷയിലാണ് മെറിയോണ്‍ വാല്‍റ്റിസില്‍ ക്രമീകരിച്ചിരിക്കുന്നത് .

സദാസമയവും സി സി റ്റി വിയും റിമോട്ട് കണ്‍ട്രോള്‍ മോണീറ്ററിങ്ങും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട് .ബയോ മെട്രിക് ഫിംഗര്‍പ്രിന്റ് അക്‌സസ് തുടങ്ങി ഒട്ടേറെ അത്യന്താധുനിക സുരക്ഷാസൗകര്യങ്ങള്‍ മെറിയോണ്‍ വാല്‍റ്റിസിന്റെ പ്രത്യേകതയാണ്.ഡബ്ലിനില്‍ ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും കൂടിയ സുരക്ഷാ ക്രമീകരണങ്ങളാണ് മെറിയോണ്‍ വാല്‍റ്റിസില്‍ ലഭ്യമാക്കുന്നതെന്ന് സ്ഥാപകനും ഡയറക്റ്ററുമായ സീമസ് പാഹി പറയുന്നു.

ഡബ്ലിനില്‍ ഇപ്പോള്‍ ലോക്കറുകള്‍ ലഭ്യമായതില്‍ താരതമ്മ്യെനെ കുറഞ്ഞ നിരക്കുകളാണ് ആകര്‍ഷകമായ മറ്റൊരു ഘടകം.

ലോക്കറുകള്‍ ഉപയോഗ്യമാക്കി സ്വര്‍ണ്ണമടക്കമുള്ള വിലപിടിച്ച വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് മെറിയോണ്‍ വാല്‍റ്റിസുമായി ബന്ധപ്പെടാം.ഫോണ്‍ നമ്പര്‍ 01 254 7900

കൂടുതല്‍ വിവരങ്ങള്‍ക്ക്

Merrion Vaults
Hospitaltiy House
16-20 South Cumberland tSreet,
Off Merrion Square,
Dublin 2, Ireland.

Scroll To Top