Tuesday January 24, 2017
Latest Updates

ഡബ്ലിനിലെ പള്ളിക്ക് നേരെ മാഫിയാ അക്രമണം 

ഡബ്ലിനിലെ പള്ളിക്ക് നേരെ മാഫിയാ അക്രമണം 

ഡബ്ലിന്‍ :ഡബ്ലിനിലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെ ആക്രമണം. സ്ഥലം മാറിയാണ് അക്രമികള്‍ ഡബ്ലിനിലെ പള്ളിക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. ഡബ്ലിനിലെ ക്രിസ്റ്റി കിനാഹന്‍ എന്ന മാഫിയ തലവന്റെ ഭാര്യ ജീന്‍ ബൊയ്‌ലിന്റെ ശവസംസ്‌കാര ചടങ്ങിനോട് അനുബന്ധിച്ച് ക്രിസ്റ്റി കിനാഹന്റെ എതിരാളികളാണ് പള്ളിക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. 

ഡബ്ലിനിലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് ജീന്റെ ശവസംസ്‌കാരം നടക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് എതിരാളികള്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. പള്ളിയുടെ ചുവരുകളില്‍ ചടങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കിക്കൊണ്ടുള്ള സന്ദേശങ്ങള്‍ എഴുതി വയ്ക്കുകയും പള്ളിയുടെ നേരെ ആക്രമണം നടത്തുകയും ചെയ്തു. കിനാഹന്റെ കൂട്ടാളികളായ മാഫിയ സംഘാംഗങ്ങള്‍ ശവസംസ്‌കാരത്തിന് എത്തുമെന്ന പ്രതീക്ഷയിലാണ് മറ്റ് മാഫിയ സംഘങ്ങള്‍ പള്ളിക്ക് നേരെ തിരിഞ്ഞത്. എന്നാല്‍ ജീന്‍ ബൊയ്‌ലിന്റെ ശവസംസ്‌കാരം ഹാരോള്‍ഡ്‌സ് ക്രോസിലെ മൌണ്ട് ജെറോം സെമിത്തേരിയിലായിരുന്നു. 

ഈ വിവരം അറിയാതെയാണ് ആക്രമികള്‍ പള്ളി മാറി ആക്രമണം നടത്തിയത്. ഇന്നലെയായിരുന്നു ശവസംസ്‌കാരം. 5 ന് വൈകിട്ട് പത്ത് മണിയോടെയാണ് പള്ളിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് പള്ളി വികാരി ഫാ. മൈക്കല്‍ നാസ്‌നോവ് പറഞ്ഞു. കിനാഹന്റെ സംഘത്തിലുള്ള മയക്കുമരുന്ന് കടത്തിന് അറസ്റ്റിലായ ഗ്യാരി ഹച്ചിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടായിരുന്നു മുന്നറിയിപ്പ് സന്ദേശം. കിനാഹന്‍ വിവിധ ക്രിമിനല്‍ കേസുകളിലായി നേരത്തെ അറസ്റ്റിലായിരുന്നു. 

Scroll To Top