Tuesday January 17, 2017
Latest Updates

ഡബ്ലിനിലെ തോല്‍ക്ക നദിയില്‍ നൂറുകണക്കിന് മത്സ്യങ്ങള്‍ ചത്ത് പൊങ്ങി

ഡബ്ലിനിലെ തോല്‍ക്ക നദിയില്‍ നൂറുകണക്കിന് മത്സ്യങ്ങള്‍ ചത്ത് പൊങ്ങി

ഡബ്ലിന്‍: ഡബ്ലിനിലെ തോല്‍ക്ക നദിയില്‍ നൂറുകണക്കിന് മത്സ്യങ്ങള്‍ ചത്ത് പൊങ്ങി. സംഭവത്തില്‍ ഡബ്ലിന്‍ സിറ്റി കൌണ്‍സിലും ഫിഷറീസ് അയര്‍ലണ്ടും അന്വേഷണം പ്രഖ്യാപിച്ചു. വെള്ളത്തില്‍ നഞ്ചു പോലെ ഏതോ രാസ മാലിന്യങ്ങള്‍ കലര്‍ന്നതിനെ തുടര്‍ന്നാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതെന്നാണ് പ്രാഥമിക വിവരം. 

എത്ര മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. . ജലോപരിതലത്തില്‍ സോപ്പ് പത പോലെ എന്തോ കാണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയതായി കണ്ടെത്തിയത്. ഫിംഗല്‍സ് റോഡ് ബ്രിഡ്ജ് മുതല്‍ ഗ്രിഫിത്ത് പാര്‍ക്ക് വരെയുള്ള ഭാഗങ്ങളില്‍ പത പൊങ്ങിയിരുന്നു. 

സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഫിനാഗല്‍ കൌണ്‍സിലര്‍ നോയല്‍ റോക്ക് ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണ സമിതിക്ക് താന്‍ പരാതി നല്‍കിയതായും നോയല്‍ റോക്ക് അറിയിച്ചു. സംഭവത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് ഗ്രീന്‍ പാര്‍ട്ടി കൌണ്‍സിലര്‍ സിറന്‍ കഫെയും പരിസ്ഥിതി സംരക്ഷണ സമിതിയോട് ആവശ്യപ്പെട്ടു. 


Scroll To Top