Saturday November 25, 2017
Latest Updates

ഡബ്ലിനിലെ ടാക്സിക്കാരെക്കുറിച്ചുള്ള പരാതികള്‍ കൂടുന്നു: മലയാളി യാത്രക്കാരനോട് കൂടുതല്‍ ടാക്സിക്കൂലി വാങ്ങിയ ഡ്രൈവര്‍ക്ക് ‘പണി’ കിട്ടി

ഡബ്ലിനിലെ ടാക്സിക്കാരെക്കുറിച്ചുള്ള പരാതികള്‍ കൂടുന്നു: മലയാളി യാത്രക്കാരനോട് കൂടുതല്‍ ടാക്സിക്കൂലി വാങ്ങിയ ഡ്രൈവര്‍ക്ക് ‘പണി’ കിട്ടി

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ടാക്സി ഡ്രൈവര്‍മാരെക്കുറിച്ച് പരാതികളേറുന്നു.യാത്രക്കാരോട് കൂടുതല്‍ ടാക്സിക്കൂലി വാങ്ങിയതും മോശമായി പെരുമാറിയതും വാഹനം വൃത്തിഹീനമായി കൊണ്ടുനടക്കുന്നതുമൊക്കെയായി ബന്ധപ്പെട്ട പരാതികളാണ് ഡ്രൈവര്‍മാര്‍ക്കെതിരെ ഉയരുന്നത്.ഈ വര്‍ഷം ലഭിച്ച 492 പരാതികളില്‍ 168 എണ്ണവും അമിതമായ കൂലിക്കെതിരെയുള്ളതായിരുന്നു.ഡ്രൈവര്‍മാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചുള്ള പരാതികള്‍ 212 എണ്ണമാണ് ലഭിച്ചത്.

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേയ്ക്ക് പോകാനെത്തിയ സൗത്ത് ഡബ്ലിനിലെ മലയാളി യാത്രക്കാരനോട് കൂടുതല്‍ തുക വാങ്ങിയ പാക്കിസ്ഥാനി ഡ്രൈവര്‍ക്കടക്കം നിരവധി ഡ്രൈവര്‍മാരെ കൂടിയ ചാര്‍ജ് വാങ്ങിയതിനും,തെറ്റായ റൂട്ടില്‍ വാഹനമോടിച്ചതിനും നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ശാസിച്ചു. 43യൂറോയാണ് ടാക്സി ഡ്രൈവര്‍ വാങ്ങിയത്.25 യൂറോ വാങ്ങേണ്ടതിനു പകരമായാണ് 18 യൂറോ അധികമായി ഈടാക്കിയത്.ഇതു സംബന്ധിച്ച പരാതി എന്‍.ടി.എയുടെ അടുക്കലെത്തുകയും അമിതമായി ഈടാക്കിയ തുക ഡ്രൈവര്‍ ക്ഷമാപണത്തോടെ തിരികെ നല്‍കുകയും ചെയ്തു

ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിക്ക് ലഭിക്കുന്ന പരാതികളില്‍ 25% വര്‍ധനയാണുണ്ടായിരിക്കുന്നത്.ഉള്ളിലെ വൃത്തിഹീനമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് കാറിന്റെ ജനാലകള്‍ തുറന്നിട്ടതു സംബന്ധിച്ച പ്രശ്നത്തില്‍ ടാക്സി ഡ്രൈവറില്‍ നിന്നും പിഴ ഈടാക്കിയ സംഭവവും ഈയിടെ ഉണ്ടായിരുന്നു.ഇതു സംബന്ധിച്ച പരാതിയില്‍ പരിശോധന നടത്തിയ എന്‍ടിഎ അധികൃതര്‍് നേരിട്ടത് ‘ഭീകരമായ’ നാറ്റവും കീറിയതും വൃത്തികെട്ടതുമായ ലെതര്‍ കവറുകളുമായിരുന്നു.ഒരു വാഹനത്തിനാവട്ടെ സൈഡ് പാനല്‍ ഡോറു പോലും ഉണ്ടായിരുന്നില്ല.

നിലവാരമില്ലാത്ത ടാക്സി സര്‍വീസിന് ഡ്രൈവര്‍മാര്‍ക്കെതിരെ പിഴയും ചുമത്തി. ഇത്തരത്തിലുള്ള 30 പരാതികളാണ് കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടത്.മറ്റൊരു പരാതിയില്‍ ടാക്സി വാഹനം തന്നെ ഡ്രൈവര്‍ക്ക് മാറ്റേണ്ടതായി വന്നു.ഈ വാഹനത്തിന്റെ ബ്രേക്ക് ചെയ്യുമ്പോഴും ഓടുമ്പോഴുമെല്ലാം വാഹനത്തില്‍ നിന്നും ഒച്ചപ്പാടുകളുയരുന്നുവെന്നും വൃത്തിഹീനമായ ഗന്ധമുയരുന്നുവെന്നുമായിരുന്നു യാത്രക്കാരന്റെ പരാതി.യാത്രക്കാരെ വൃത്തികെട്ട ആംഗ്യഭാഷ കാണിച്ചു എന്ന പരാതിയും എണ്ണത്തില്‍ കൂടുതലാണെന്നും അച്ചടക്കവും മര്യാദയും പാലിക്കാന്‍ ഡ്രൈവര്‍മാര്‍ തയാറാവണമെന്നും എന്‍ ടി എ അഭ്യര്‍ഥിച്ചു.

Scroll To Top