Monday June 25, 2018
Latest Updates

ഡബ്ലിനിലെ ജലവിതരണം ഇന്ന് ഭാഗീകമായി മുടങ്ങും

ഡബ്ലിനിലെ ജലവിതരണം ഇന്ന് ഭാഗീകമായി മുടങ്ങും

ഡബ്ലിന്‍:അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡബ്ലിനിലെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ജലവിതരണം മുടങ്ങും. പോര്‍ട്ട്മര്‍നോക്ക്, കാസില്‍നോക്ക് മാലഹൈഡ് എന്നീ സ്ഥലങ്ങളില്‍ ഉച്ചവരെ ജലവിതരണം ഉണ്ടാകില്ല.

ഫിംഗല്‍ കൗണ്ടി കൗണ്‍സിലിന്റെ ചില പ്രദേശങ്ങളില്‍ രാവിലെ 10 നും വൈകീട്ട് 4 വരെ താല്‍ക്കാലികമായി ജലവിതരണം നിര്‍ത്തലാക്കുമെന്നാണ് അറിയിക്കുന്നത്.

മാല്‍ഹൈഡിലുള്ള സ്ട്രാന്‍കോര്‍ട്ട്, സ്ട്രാന്‍ സ്ട്രീറ്റ്, ഗ്യാസ് യാര്‍ഡ് കാസില്‍നോക്കില്‍ ഫാമ്ലേ എസ്റ്റേറ്റ് വൈറ്റ്സ് റോഡ് എന്നിവിടങ്ങളില്‍ ജലവിതരണമുണ്ടാകില്ല. കാരിക്കില്‍ റോഡ് ജംഗ്ഷന്‍. സ്ട്രാന്‍ റോഡ് എന്നിവിടങ്ങളിലും വൈകീട്ട് 4.30 വരെ ജലവിതരണമുണ്ടാകില്ല. പല കുടുംബങ്ങളും ഇപ്പോള്‍ തന്നെ വെള്ളം ലഭ്യമല്ലാതെ ബുദ്ധിമുട്ടിലാണ്.

Scroll To Top