Tuesday February 21, 2017
Latest Updates

ഡബ്ലിനിലെ ജനങ്ങള്‍ ഇപ്പോഴേ പഠിച്ചാല്‍ കൊള്ളാം !വരാന്‍ പോകുന്നത് ‘തീവെള്ളം’

ഡബ്ലിനിലെ ജനങ്ങള്‍ ഇപ്പോഴേ പഠിച്ചാല്‍ കൊള്ളാം !വരാന്‍ പോകുന്നത് ‘തീവെള്ളം’

ഡബ്ലിന്‍: ഒരാഴ്ച്ചക്കാലത്തെ വെള്ളക്ഷാമത്തിനു ശേഷം വീണ്ടും ഡബ്ലിന്‍കാര്‍ക്ക് ഒരു തിരിച്ചടി കൂടി കിട്ടാന്‍ പോവുകയാണ്. വെള്ളം സൂക്ഷിച്ചുപയോഗിക്കാന്‍ ഇപ്പോള്‍ മുതല്‍ തന്നെ ശീലമാക്കുന്നതായിരിക്കും നല്ലത്.

2015 മുതല്‍ വെള്ളത്തിനു വരുന്ന ബില്ലു കണ്ട് ഞെട്ടാതിരിക്കണമെങ്കില്‍ ഇപ്പോഴേ ചുരുക്കി ഉപയോഗിച്ചു ശീലിച്ചാലല്ലേ സാധിക്കുകയുള്ളു. വെള്ളത്തിനു ചാര്‍ജുകള്‍ ഈടാക്കുന്നത് മേഖലകളെ അടിസ്ഥാനമാക്കിയായിരിക്കും ഡബ്ലിന്‍ റേഞ്ചില്‍ വരുന്ന സ്ഥലങ്ങളില്‍ 150യൂറോ മുതല്‍ 260യൂറോ വരെയാവാനാണ് സാധ്യത.
ഈയിടെയായി ഐറിഷ് വാട്ടര്‍ നടത്തിയ പഠനത്തില്‍ 80 ശതമാനത്തോളം ഡബ്ലിന്‍കാര്‍ക്കും തങ്ങള്‍ എത്രത്തോളം വെള്ളം ഉപയോഗിക്കുന്നുണ്ടെന്നു കൂടി കൃത്യമായി അറിയില്ലായിരുന്നു.ചുമ്മാ കിട്ടുന്നതല്ലേ എന്തിനാ കണക്കെടുക്കുന്നത് എന്നായിരുന്നു മിക്കവരുടെയും ചോദ്യം . 150 ലിറ്ററോളം വെള്ളം ഒരാള്‍ ഒരു ദിവസത്തിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുളിക്കാനായി ഷവറിന്റെ ചുവട്ടിലാണ് മിക്കവരും ഏറ്റവും കൂടുതലായി വെള്ളം കളയുന്നത്. കുളി സമയവും ഷവര്‍ തുറന്നുവയ്ക്കുന്ന സമയവുമൊക്കെ അല്പം നിയന്ത്രിച്ചാല്‍ തന്നെ 9000 ലിറ്റര്‍ വരെ വെള്ളം പാഴാക്കാതിരിക്കാന്‍ കഴിയുമെന്നാണ് പഠനം തെളിയിച്ചത്.
തങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം വെറുതെ കളയുന്നവരാണ് ഡബ്ലിന്‍കാരെന്നും സര്‍വ്വേഫലം പറയുന്നു. എന്നാല്‍ വീടുകളില്‍ വച്ച് തന്നെ വെള്ളം സംരക്ഷിച്ച് ഉപയോഗിക്കണമെന്നുള്ള അറിവില്ലായ്മയാണ് പലരെയും ഇത്തരത്തില്‍ വെള്ളം പാഴാക്കിക്കളയുന്ന നടപടികളിലേക്കെത്തിക്കുന്നത്.
ഏതായാലും ഇനി വെറുതെ വെള്ളത്തിന്റെ ബില്ലു കണ്ട് കണ്ണുതള്ളേണ്ടെങ്കില്‍ ഇപ്പോള്‍ മുതല്‍ തന്നെ വെള്ളം പാഴാക്കുന്നത് നിര്‍ത്തുക. ശുദ്ധ ജല വിതരണത്തില്‍ ഒരാഴ്ച്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം കൊണ്ട് തന്നെ വെള്ളത്തിന്റെ വിലയെന്തെന്ന് വ്യക്തമായി മനസിലായിക്കാണുമല്ലോ? ഇനിയും ക്ഷാമത്തിനും നിയന്ത്രണങ്ങള്‍ക്കും ഇടവരുത്തി ബുദ്ധിമുട്ടുകള്‍ വരാതിരിക്കണമെങ്കില്‍ നമ്മള്‍ തന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേ മതിയാകു.like-and-share

Scroll To Top