Tuesday September 25, 2018
Latest Updates

ഡബ്ലിനിലെ കെ എസ് ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഒക്ടോബറിലേക്ക് മാറ്റി വെച്ചു 

ഡബ്ലിനിലെ കെ എസ് ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഒക്ടോബറിലേക്ക് മാറ്റി വെച്ചു 

ഡബ്ലിന്‍: കേരളം നേരിടുന്ന അതിഭീകരമായ പ്രളയ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഓഗസ്റ്റ് 25 ന് ഡബ്ലിനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കെ എസ് ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന സംഗീത പരിപാടി ഒക്ടോബറിലേയ്ക്ക് മാറ്റി വെച്ചു. ഒക്ടോബര്‍ 12 ന് വെള്ളിയാഴ്ചയാണ് ഇനി കെ എസ് ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഡബ്ലിനില്‍ നടത്തപ്പെടുക.

ഓഗസ്റ്റ് 25 ന് നടത്താനിരുന്ന കണ്‍സേര്‍ട്ട് ഷോയ്ക്കുള്ള ടിക്കറ്റ് വാങ്ങിയവര്‍ക്ക് അതേ ടിക്കറ്റ് തന്നെ ഒക്‌റ്റോബര്‍ 12 ലെ പരിപാടിയ്ക്കായി ഉപയോഗിക്കാനാവും. ഒക്ടോബര്‍ 25 ന് ഏതെങ്കിലും അസൗകര്യങ്ങളാല്‍ ടിക്കറ്റ് വാങ്ങിയവരില്‍ ആര്‍ക്കെങ്കിലും കണ്‍സേര്‍ട്ടിന് എത്താനാവില്ലെങ്കില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കായി സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

‘മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സും മുദ്ര ഇവന്റ്റ്‌സും’ ചേര്‍ന്നാണ് ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന പരിപാടി ഒരുക്കുന്നത്. തിരുവോണത്തിന്‍ നാള്‍ വൈകിട്ട് ഇന്ത്യന്‍ സംഗീതരംഗത്തെ പ്രമുഖ സംഗീതജ്ഞര്‍ക്കൊപ്പം പത്മശ്രീ കെ എസ് ചിത്ര ഡബ്ലിനില്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ട് അരങ്ങേറുന്നത്. K S CHITRA LIVE IN CONCERT ല്‍ കെ എസ് ചിത്രയോടൊപ്പം പ്രശസ്ത പിന്നണി ഗായകന്‍ K K നിഷാദ്, ഗായികയും പ്രശസ്ത വയലിനിസ്റ്റ് രൂപ രേവതിയും, 8 പേരടങ്ങുന്ന ചിത്രയുടെ തന്നെ ഓര്‍ക്കസ്ട്ര ടീമും അയര്‍ലണ്ടിലെത്തും.

ഇപ്പോള്‍ ഉറ്റവര്‍ക്ക് വേണ്ടിയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്ന ഉത്തമ ബോധ്യത്താലാണ് കണ്‍സേര്‍ട്ട് മാറ്റി വെയ്ക്കാന്‍ കെ എസ് ചിത്രയുടെ ടീമും,സംഘാടകരും തീരുമാനമെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
kiran babu:0872160733 
pradeep chandran: 087 1390007 
alex jacob: 087 1237342 
sujith jayan : 086 0291260 

Scroll To Top