Sunday July 22, 2018
Latest Updates

ഡബ്ലിനിലെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ പ്ലാന്റ് ശേഷി വര്‍ദ്ധിപ്പിക്കുന്നു

ഡബ്ലിനിലെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ പ്ലാന്റ് ശേഷി വര്‍ദ്ധിപ്പിക്കുന്നു

ഡബ്ലിന്‍:രാജ്യത്തെ ഏറ്റവും വലുതും മാലിന്യ സംസ്‌കരണ പ്ലാന്റ്‌റായ ഡബ്ലിന്‍ വേയ്‌സറ്റ് റ്റു എനര്‍ജി അതിന്റെ സംസ്‌കരണ ശേഷി വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. 90000 ടണ്‍ ആയാണ് പ്ലാന്റ് മാലിന്യ സംസ്‌കരണ ശേഷി ഉയര്‍ത്തുക.

നിലവില്‍ 600000 ടണ്‍ സംസ്‌കരണശേഷിയിലാണഅ പ്ലാന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭത്തിലെ 500 മില്യണന്‍ യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് അമേരിക്കന്‍ ഗ്രൂപ്പായ കൊവാന്റയുെടയും ഓസ്‌ട്രേലിയയിലെ മക്വാറീ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും ഉടമസ്ഥതയിലുള്ളതാണ്.

കഴിഞ്ഞ നവംബറില്‍ ഒരു ദിവസം 1800 ടണ്‍ സംസ്‌കരിച്ചതിലൂടെ പരമാവധി ശേഷി എന്ന ലക്ഷ്യം പ്ലാന്റ് കൈവരിച്ചിരുന്നു.

പ്ലാന്റ് ഒരു വര്‍ഷം 61 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. പ്ലാന്റിന്റെ സംസ്‌കരണ ശേഷി വര്‍ദ്ധിക്കുക എന്നത് ഇനിയും നടക്കേണ്ട ഒരു പദ്ധതിയാണ്. ആന്‍ ബോഡ് പ്ലീനാലയുമായാണ് കമ്പനി ചര്‍ച്ചകള്‍ നടത്തുന്നത്.

മൂന്ന് ഘട്ടമായുള്ള നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞ വര്‍ഷമാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് കമ്മീഷന്‍ ചെയ്തത്. കമ്മീഷനിംഗ് കാലത്ത് 11 തൊഴിലാളികള്‍ രോഗബാധിതരായിരുന്നു. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിന് പ്ലാന്റിന് ഈ വര്‍ഷം മാര്‍ച്ചില് 14000 യുറോ പിഴ കിട്ടിയിരുന്നു. മൂന്ന് ആരോപണങ്ങളും പ്ലാന്റ് സമ്മതിച്ചുവെങ്കിലും കേസുകളും ഒഴിവാക്കപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top