Monday June 25, 2018
Latest Updates

ഡബ്ലിനിലെ ഈ ഇന്ത്യന്‍ ആനക്കുട്ടിയ്‌ക്കൊരു പേര് വേണം …. ഒരു പേരു പറയൂ…ആനക്കുട്ടിക്കുട്ടിക്കായി

ഡബ്ലിനിലെ ഈ ഇന്ത്യന്‍ ആനക്കുട്ടിയ്‌ക്കൊരു പേര് വേണം …. ഒരു പേരു പറയൂ…ആനക്കുട്ടിക്കുട്ടിക്കായി

ഡബ്ലിന്‍ : ഡബ്ലിന്‍ പുതുതായെത്തിയ ഇന്ത്യന്‍ ആനക്കുട്ടിക്കൊരു പേര് വേണം.മൃഗശാല അധികൃതരാണ് ആനക്കുട്ടി ജനിച്ച വിവരം ലോകത്തെ അറിയിച്ചതും. അവള്‍ക്കൊരു വിളിപ്പേരിടാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചതും.മെയ് 15നാണ് ആനക്കുട്ടി പിറന്നത്.

ഒരു മീറ്റര്‍ പൊക്കവും 130 കിലോ ഭാരവുമുണ്ട് കക്ഷിക്ക്.അമ്മ യാസ്മിന്‍്റെ നാലാമത്തെ കുഞ്ഞാണ് ഇത്.മൃഗശാലയില്‍ പിറക്കുന്ന ആറാമത്തെ ആനക്കുട്ടിയുമാണ്.10ഇന്ത്യന്‍ ആനകള്‍ക്കൊപ്പം ഈ കുട്ടിയും കൂടി അംഗമായി.ആസാമിലെ കാസിരംഗ വനത്തിലെ ഉപാലിയാണ് ഈ ആനക്കുട്ടിയുടെ
പിതാവ്.

www.DublinZoo.ie എന്ന വെബ് സൈറ്റിലാണ് പേരുകള്‍ സമര്‍പ്പിക്കേണ്ടത്.ആനക്കുട്ടിയെ കാണാനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Scroll To Top