Thursday February 22, 2018
Latest Updates

ഡബ്ലിനിലെ ഇന്ത്യ അയര്‍ലണ്ട് ക്രിക്കറ്റ് മത്സരം,ആദ്യ ആഴ്ച വിറ്റുപോയത് അയ്യായിരത്തോളം ടിക്കറ്റ്  ആവേശപൂര്‍വ്വം കാത്തിരിക്കാന്‍ അയര്‍ലണ്ടിലെ മലയാളികളും 

ഡബ്ലിനിലെ ഇന്ത്യ അയര്‍ലണ്ട് ക്രിക്കറ്റ് മത്സരം,ആദ്യ ആഴ്ച വിറ്റുപോയത് അയ്യായിരത്തോളം ടിക്കറ്റ്  ആവേശപൂര്‍വ്വം കാത്തിരിക്കാന്‍ അയര്‍ലണ്ടിലെ മലയാളികളും 

ഡബ്ലിന്‍:അയര്‍ലണ്ട് ക്രിക്കറ്റ് ലഹരിയിലേയ്ക്ക് .അയര്‍ലണ്ടുമായി പാക്കിസ്ഥാനും,ഇന്ത്യയും ഈ വര്‍ഷം പോരാട്ടത്തിന് കളമൊരുങ്ങുന്നത് ഡബ്ലിനിലാണ്.വിപുലമായ ഒരുക്കങ്ങളാണ് ഐറിഷ് ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നത്.

അയര്‍ലണ്ടും പാക്കിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്ന ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം പ്രാദേശിക ചാനലുകളായ RTE, TV 3 തുടങ്ങിയ ചാനലുകളില്‍ തത്സമയ സംപ്രേക്ഷണം ചെയ്യില്ലെന്ന് ഉറപ്പായിട്ടുണ്ട്.

BT സ്പോര്‍ട്ട്, സ്‌കൈ സ്പോര്‍ട്സ് തുടങ്ങിയ ചാനലുകളില്‍ എതെങ്കിലുമൊന്നിനായിരിക്കും സംപ്രേക്ഷണ അവകാശം ലഭിക്കുക.

ടെസ്റ്റ് ക്രിക്കറ്റില്‍ അയര്‍ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് പാക്കിസ്ഥാനെ നേരിടുന്നത്.പതിനായിരം സീറ്റുകളുള്ള മാലഹൈഡിലെ താല്‍ക്കാലിക സ്റ്റേഡിയത്തിലായിരിക്കും ഐറിഷ്-പാക്ക് മത്സരങ്ങള്‍ നടക്കുക. ഇതിന്റെ നിര്‍മ്മാണ ചിലവ് ഏകദേശം നാലുലക്ഷത്തിഅമ്പതിനായിരം യൂറോയോളുമാണ്.മത്സരങ്ങളുടെ ചിലവടക്കം ഏകദേശം 1 മില്യണ്‍ യൂറോയാണ് ഈ ഫൈവ് ഡേ മാച്ചിന്റെ നടത്തിപ്പ് ചിലവ്.

ടിക്കറ്റ് വില്‍പ്പനയിലൂടെയും ,സെന്‍സര്‍ഷിപ്പ്, കോര്‍പ്പറേറ്റ് ഹോസ്പിറ്റാലിറ്റി തുടങ്ങിയവയില്‍ നിന്നും മുടക്കുമുതലായ 1 മില്യണ്‍ തിരിച്ചുപിടിക്കാമെന്നാണ് അയര്‍ലണ്ട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്. ഉദ്ഘാടന മത്സരങ്ങള്‍ക്ക് മൂന്ന് മാസം ബാക്കി നില്‍ക്കെ പതിനായിരത്തിലധികം ടിക്കറ്റുകളുടെ വില്‍പ്പന ഇപ്പോള്‍ തന്നെ പൂര്‍ത്തിയായിട്ടുണ്ട്

ജൂണില്‍ ഇന്ത്യക്കെതിരായി നടക്കാനിരിക്കുന്ന കളിയുടെ ടിക്കറ്റുകളില്‍ 5000 ത്തിലധികം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു.ടിക്കറ്റ് വില്പന ആരംഭിച്ച് വെറും നാല് ദിവസങ്ങള്‍ കൊണ്ടുള്ള കണക്കാണിത്. ജൂണ്‍ 27 ,29 തിയ്യതികളിലായി മാല്‍ഹൈഡില്‍ തന്നെയാണ് ഇന്ത്യയുമായുള്ള മത്സരങ്ങളുടെ വേദി.

ഐറിഷ് ക്രിക്കറ്റ് മേഖലയിലെ സജീവ സാന്നിധ്യമായ മലയാളികളും ഏറെ ഉത്സാഹത്തിലാണ്.ഇന്ത്യന്‍ ടീമും ഇതാദ്യമായാണ് അയര്‍ലണ്ടില്‍ എത്തുന്നത്. മത്സരത്തിന് വേണ്ടിയുള്ള ടിക്കറ്റുകള്‍ നേരത്തെ തന്നെ കരസ്ഥമാക്കിയവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു.ഓണ്‍ ലൈനില്‍ ലഭിക്കുന്നതിന് പുറമെ യൂറേഷ്യ അടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ട്.

Scroll To Top