Friday April 28, 2017
Latest Updates

ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഇന്ന് പിക്കറ്റ് ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍; ജാഗ്രതയോടെ ഗാര്‍ഡ

ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഇന്ന് പിക്കറ്റ് ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍; ജാഗ്രതയോടെ ഗാര്‍ഡ

ഡബ്ലിന്‍ :ഇന്ത്യന്‍ മാവോയിസ്റ്റ് ( പിഒഡബ്ല്യൂസിന്റെ) ഇന്റര്‍നാഷണല്‍ ഡേ ഓഫ് ആക്ഷനോടനുബന്ധിച്ച് ഇന്ന് ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഓഫീസ് പിക്കറ്റ് ചെയ്യുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് പരിസര പ്രദേശത്ത് ഗാര്‍ഡ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാര്‍ വര്‍ഷങ്ങളായി പീഡനം അനുഭവിക്കുകയാണെന്നും അവരുടെ മോചനത്തിനു ലോകത്തിന്റെ പിന്തുണ വ്യക്തമാക്കുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ അവകാശപ്പെടുന്നു .

.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഡബ്ലിന്‍ 6ലെ ലീസണ്‍പാര്‍ക്കിലുള്ള ഇന്ത്യന്‍ എംബസി ഓഫീസ് പിക്കറ്റു ചെയ്യുമെന്നാണ് മാവോയിസ്റ്റുകള്‍ പറഞ്ഞിരിക്കുന്നത്. ഗാര്‍ഡ കൂടുതല്‍ ജാഗ്രതയോടെ സമീപ പ്രദേശങ്ങള്‍ നിരീക്ഷിക്കുകയാണ്.റിപ്പബ്ലിക് ദിനത്തിന് തൊട്ടു തലേന്നാള്‍ നടത്തുന്ന പിക്കറ്റിംഗ് ഏറെ ആശങ്ക ഉണര്‍ത്തുന്നുണ്ട്

യാതൊരു നിബന്ധനകളും ഇല്ലാതെ ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക എന്ന ലക്ഷ്യം സംഘാംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മനുഷ്യാവകാശ സംഘടനകളുടെ പിന്തുണയും സഹായവും തങ്ങള്‍ക്ക് വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

മാവോയിസ്റ്റ് നേതാവായിരുന്ന കിഷന്ജിയുടെ മരണത്തിനു ശേഷം ഇതാദ്യമായി ബംഗാളിലെ ബര്‍ദ്വാന്‍ മേഘലയില്‍ തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കി ഇന്നലെ സംഘടന രംഗത്ത് വന്നതിന്റെ തൊട്ടു പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ ഇവര്‍ക്ക് പിന്തുണയുമായി ചില സംഘടനകളും രംഗത്തെത്തിയത്.സായുധ വിപ്ലവത്തിലൂടെ നിലവിലുള്ള ഭരണ കൂടങ്ങളെ അട്ടിമറിച്ച് യഥാര്‍ഥ ജനാധിപത്യ സ്വാതന്ത്ര്യം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ഇവര്‍ മേഖലയില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ പറയുന്നുണ്ട്.

പിഒഡബ്ല്യുവിന്റെ അപേക്ഷ കണക്കിലെടുത്ത് മറ്റു ചില സംഘടനകള്‍ കൂടി പിക്കറ്റിംഗില്‍ സഹകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്രമപ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ഗാര്‍ഡയും സ്വീകരിച്ചിട്ടുണ്ട്

Scroll To Top