Wednesday January 18, 2017
Latest Updates

ഡബ്ലിനിലെ ആദ്യകാല ഇന്ത്യന്‍ ഡോക്റ്റര്‍ നിര്യാതനായി

ഡബ്ലിനിലെ ആദ്യകാല ഇന്ത്യന്‍ ഡോക്റ്റര്‍ നിര്യാതനായി

ഡബ്ലിന്‍ :മാറ്റര്‍ ആശുപത്രിയില്‍ സൈക്കാട്രിസ്റ്റ് ആയി ദീര്‍ഘകാലം സേവനമനുഷ്ട്ടിച്ച ഇന്ത്യന്‍ ഡോക്റ്റര്‍ അന്തരിച്ചു.മുംബൈ സ്വദേശിയായ ഡോ.ജോസഫ് ഫെര്‍ണാണ്ടസ് (ജോ 73 )ആണ് കഴിഞ്ഞ ദിവസം സെന്റ് വിന്‍സന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ നിര്യാതനായത്.ഡബ്ലിനിലെ ആദ്യകാല ഇന്ത്യന്‍ ഡോക്റ്റര്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു.ഡബ്ലിനിലെ ഭവനരഹിതര്‍ക്ക് വേണ്ടിയുള്ള മാനസികാരോഗ്യ പദ്ധതിയുടെ അമരക്കാരനായിരുന്നു ഡോ.ജോ 

ഭാര്യ :പരേതയായ പൗളിന്‍ ,മൂന്ന് മക്കളുണ്ട്.
സംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ഹൌത്ത് അസംപ്ഷന്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മുള്‍ട്താഡാര്‍റ്റ് സിമിത്തേരിയില്‍ നടത്തപ്പെടും 

Scroll To Top