Saturday November 25, 2017
Latest Updates

ഡണ്‍ ബോയ്നില്‍ 129 ഹെക്ടറില്‍ സോളാര്‍ ഫാം വരുന്നു:ചെലവിടുന്നത് 60മില്യന്‍ യൂറോ

ഡണ്‍ ബോയ്നില്‍ 129 ഹെക്ടറില്‍  സോളാര്‍ ഫാം വരുന്നു:ചെലവിടുന്നത് 60മില്യന്‍ യൂറോ

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ സോളാര്‍ ഫാം മീത്ത് കൗണ്ടിയിലെ ഡണ്‍ ബോയ്നിയില്‍ വരുന്നു.സോളാര്‍ എനര്‍ജി കമ്പനിയായ ലൈറ്റ് സോഴ്സ് 129 ഹെക്ടറിലാണ് ഫാം സ്ഥാപിക്കുന്നത്.60മില്യന്‍ ചെലവില്‍ സ്ഥാപിക്കുന്ന ഈ സോളാര്‍ പദ്ധതി മീത്ത് കൗണ്ടി കൗണ്‍സിലിന്റെ പ്ലാനിംഗ് പെര്‍മിഷനു വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. തിങ്കളാഴ്ചയാണ് കമ്പനി അപേക്ഷ നല്‍കിയത്.ഈ മാസം അവസാനത്തോടെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.150 ഹെക്ടറിലുള്ള ഹൈഫീല്‍ഡ് സോളാര്‍ ഫാമിന് കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം ഉപാധികളോടെ അനുമതി നല്‍കിയിരുന്നു.
ദേശീയ-പ്രാദേശിക സാമ്പത്തികവ്യവസ്ഥകളെ നല്ലനിലയില്‍ പരിപോഷിപ്പിക്കുന്ന പ്രോജ്കടാണിതെന്ന് കമ്പനി മേധാവി നിക്ക് റോബ് പറഞ്ഞു.സോളാര്‍ ഭീമനായ ബ്ലാക്ക് റോക്കുമായി ചേര്‍ന്ന് 1.1ബില്യന്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി പ്ലാന്‍ ചെയ്തിട്ടുള്ളത്.ബ്ലാക്ക് റോക്കിന് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഏഴ് സോളാര്‍ ഫാമുകളുണ്ട്. ബെല്‍ഫാസ്റ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപത്തെ ആദ്യ കൊമേഷ്സ്യല്‍ സോളാര്‍ഫാമും കമ്പനി വകയാണ്.ടിപ്പററിയില്‍ 20മെഗാവാട്ടിന്റെ സോളാര്‍ ഫാമും കമ്പനി പ്ലാന്‍ ചെയ്യുന്നുണ്ട്.ഈസ്റ്റ് കോര്‍ക്കില്‍ ബല്ലിവറ്റയില്‍ മറ്റൊരു പ്രോജക്ടും പരിഗണനയിലുണ്ട്.
വിന്‍ഡ് ഫാമുകള്‍ക്ക് ലഭിക്കുന്നതുപോലെ കൊമേഴ്സ്യല്‍ സോളാര്‍ ഫാമുകള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക (സബ്സിഡി) സഹായം ലഭിക്കുന്നില്ല.റിന്യുവബിള്‍ എനര്‍ജി വിഭാഗത്തില്‍പ്പെടുന്ന സോളാര്‍ ഊര്‍ജമേഖലയ്ക്കും സബസിഡികള്‍ ലഭ്യമാക്കണമെന്ന് മറ്റൊരു സോളാര്‍ കമ്പനിയായ അമാരിനോ ചീഫ് കെ്സിക്യൂട്ടീവ് ഓഫിസര്‍ ജോണ്‍ മുള്ളിന്‍സ് ആവശ്യപ്പെട്ടു

Scroll To Top