Wednesday January 18, 2017
Latest Updates

ഡണ്‍ലേരിയിലെ പകല്‍ കൊള്ള:കള്ളനെ ഗാര്‍ഡാ പിടികൂടി

കില്ലിനി: അയര്‍ലണ്ടില്‍ കളവും പിടിച്ചുപറിയും വര്‍ദ്ധിക്കുന്നതായി വീണ്ടും റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പകല്‍ സമയങ്ങളില്‍പ്പോലും സാധാരണക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ് പലയിടത്തും.

കഴിഞ്ഞ ദിവസം ഡണ്‍ലേറിയ്ക്കടുത്ത കില്ലിനിയിലെ ഷോപ്പിംഗ് സെന്ററിലുള്ള ഇഎസ്ബി ഓഫീസില്‍ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ ആളെ ഗാര്‍ഡ ട്രാഫിക് പോലീസുകാരനാണ് പിടികൂടിയത്. തോക്കുമായി കെട്ടിടത്തില്‍ കടന്നുകൂടിയ ഇയാള്‍ അവിടെ നിന്നും പണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇയാളെ പിന്നീട് അറസ്റ്റു ചെയ്തു കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാക്കി.

ഇയാളുടെ പക്കല്‍ നിന്നും പണവും ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. മുപ്പതു വയസ്സോളം പ്രായം തോന്നിക്കുന്ന അക്രമി കെട്ടിടത്തില്‍ കയറിക്കൂടിയ ശേഷം തോക്കുചൂണ്ടി അവിടെയുള്ള ജോലിക്കാരെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ അക്രമത്തിനിടയ്ക്ക് വെടിയുതിര്‍ത്തതായോ ആര്‍ക്കെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായോ പരാതി ലഭിച്ചിട്ടില്ല. ആര്‍ക്കും പരിക്കു പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Scroll To Top