Saturday May 27, 2017
Latest Updates

ഡണ്‍ഡ്രം ഷോപ്പിംഗ് സെന്റര്‍ വില്‍പ്പനയ്ക്ക്; വില 1 ബില്യന്‍ യൂറോ

ഡണ്‍ഡ്രം ഷോപ്പിംഗ് സെന്റര്‍ വില്‍പ്പനയ്ക്ക്; വില 1 ബില്യന്‍ യൂറോ

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഏറ്റവും പ്രശസ്തമായ ഡണ്‍ഡ്രം ഷോപ്പിംഗ് സെന്റര്‍ വില്‍പ്പനയ്ക്ക്. നാമ മുഖേനയാണ് ഷോപ്പിംഗ് സെന്റര്‍ വില്‍ക്കുന്നത് 1 ബില്യന്‍ യൂറോയാണ് വില. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെയാണ് മാനെജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ആദ്യം തന്നെ വില്‍പ്പന പൂര്‍ത്തിയാക്കാനാണ് ഷോപ്പിംഗ് സെന്റര്‍ അധികൃതര്‍ ശ്രമിക്കുന്നത്. 150,000 ചതുരശ്ര മീറ്ററില്‍ പണി കഴിപ്പിച്ചിരിക്കുന്ന ഈ ഷോപ്പിംഗ് സെന്റര്‍ 1 ബില്യന്‍ യൂറോയ്ക്ക് വില്‍ക്കും. 

2005 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഡണ്‍ഡ്രം ഷോപ്പിംഗ് സെന്ററില്‍ പ്രതിവര്‍ഷം 19 മില്യന്‍ ഉപഭോക്താക്കള്‍ എത്തുന്നതായാണ് കണക്ക്. ഷോപ്പിംഗ് സെന്റര്‍ വാങ്ങുന്നതിനായി പ്രധാനമായും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകരെയാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള വന്‍കിട വ്യവസായികള്‍ക്ക് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള അവസരമായി ഇത് മാറുമെന്നും ഷോപ്പിംഗ് സെന്റര്‍ അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. യൂറോപ്പില്‍ തന്നെ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരു ഷോപ്പിംഗ് സെന്ററാണ് ഡണ്‍ഡ്രമെന്നും അധികൃതര്‍ പറഞ്ഞു. 

ഏഷ്യന്‍ നിക്ഷേപകരെ കൂടാതെ അയര്‍ലണ്ടില്‍ നിന്നും പുറത്ത് നിന്നുമുല്ല്‌ല നിക്ഷേപകരുടെ സംയുക്ത ബിഡുകളും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഹാര്‍വി നിക്കോള്‍സ്, ബിടി2, ടെസ്‌കോ, എച്ച്എംവി, പെന്നിസ് തുടങ്ങിയ പ്രമുഖ ഷോപ്പുകള്‍ ഡണ്‍ഡ്രം ഷോപ്പിംഗ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു

Scroll To Top