Thursday January 19, 2017
Latest Updates

ട്വിറ്ററിനെ ഗൂഗിള്‍ ഏറ്റെടുക്കുന്നുവെന്ന് സൂചന,ട്വിറ്റര്‍ ഓഹരിവിലയില്‍ വര്‍ദ്ധനവ് 

ട്വിറ്ററിനെ ഗൂഗിള്‍ ഏറ്റെടുക്കുന്നുവെന്ന് സൂചന,ട്വിറ്റര്‍ ഓഹരിവിലയില്‍ വര്‍ദ്ധനവ് 

ഡബ്ലിന്‍ :സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ട്വിറ്റെര്‍ ഏറ്റെടുക്കുന്നതിനായി രണ്ടു പ്രമുഖ കമ്പനികള്‍ ട്വിറ്റെറിനെ സമീപിച്ചുവെന്നും അതിലൊന്ന് ഗൂഗിളാണെന്നും പ്രമുഖ വെബ്‌സൈറ്റ് ബ്രീഫിംഗ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ട്വിറ്റെറിന്റെ ഓഹരികളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ട്വിട്ടറിന്റെ ഓഹരികള്‍ 4.8 ശതമാനം ഉയര്‍ന്ന് 52.87 ഡോളറില്‍ അവസാനിച്ചു. 52ആഴ്ചകളിലെ എറ്റവും ഉയര്‍ന്ന നിരക്കാണിത്. വാര്‍ഷിക കണക്കുകളില്‍ 45 ശതമാനത്തിന്റെ വര്‍ദ്ധനവാനുള്ളത്.പുതിയ വാഗ്ദാനങ്ങളെ കുറിച്ചു പഠിക്കാനായി കമ്പനി ഗോള്‍ഡ്മാന്‍ സാച് എന്നാ കമ്പനിയെ ചുമതലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മൂന്നു കമ്പനികളും വിഷയത്തെ കുറിച്ചു പ്രതികരിക്കാന്‍ തയ്യാറായില്ല.

നിലവില്‍ 34 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ട്വിട്ടറിന് മാസം 300 മില്യണ്‍ സജീവ ഉപയോക്താക്കളും ഉണ്ട്. ഗൂഗിള്‍ ട്വിട്ടറിനെ ഏറ്റെടുക്കുക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ 2011 മുതല്‍ തന്നെ സജീവമാണ്.

Scroll To Top